പ്രതി അമ്മായിഅമ്മയുടെ തലയിൽ ടൈൽ കൊണ്ട് അടിച്ചതിനു ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റിയെന്നും പോലീസ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- അമ്മായിഅമ്മയെ ക്രൂരമായി കൊലപ്പെടുത്തി
- സ്വകാര്യഭാഗത്ത് മുളവടി കയറ്റി
- പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായ പ്രതിയെ സെപ്റ്റംബര്‍ 14 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഐപിസി സെക്ഷൻ 377 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. “തലയിൽ ടൈൽ കൊണ്ട് അടിച്ചതിനു ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ആന്തരികാവയവങ്ങൾ തകർത്തു. ഇയാൾക്കെതിരെ ഐപിസി 377 ചുമത്തിയിട്ടുണ്ട്” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Also Read : ചെന്നിത്തലയെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഉമ്മൻചാണ്ടിയുടെ’ ദൂതൻ വന്നു; വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി
സ്ത്രീ മകൾക്കൊപ്പം താമസിച്ച് വരികയായിരുന്ന മുംബൈയിലെ വിലേ പാർലേ ഈസ്റ്റിലാണ് കൃത്യം നടന്നത്. മാലപൊട്ടിക്കല്‍ കേസില്‍ ജയിലിലായിരുന്ന പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം സെപ്റ്റംബർ ഒന്നിനാണ് പുറത്തിറങ്ങുന്നത്. ജയിലിൽ നിന്ന് വന്നതിന് പിന്നാലെ ഭാര്യയെ കാണാൻ പോയപ്പോൾ അവൾ മറ്റൊരാളെ വിവാഹം കഴിച്ചെന്നും ഗർഭിണിയാണെന്നും അറിഞ്ഞു.
Also Read : ജോസ് കെ മാണിയ്ക്ക് പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് പിജെ ജോസഫ്; ബിഷപ്പ് സംസാരിച്ചത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ
ഭാര്യയോട് ഇപ്പോഴത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ഇയാൾ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് ഭാര്യയെ കാണാൻ വീണ്ടും അവിടേക്ക് പോയെങ്കിലും ഇവരെ കാണാൻ കഴിഞ്ഞില്ല. ഇയാൾ എത്തുന്നതിന് മുൻപ് തന്നെ അവർ സ്ഥലത്ത് നിന്ന് പോയിരുന്നു. തുടർന്ന് ഭാര്യ നിലവിൽ കഴിയുന്ന സ്ഥലത്തിന്റെ വിവരങ്ങൾ തേടിയാണ് ഇയാൾ ഭാര്യാ മാതാവിനെ സമീപിച്ചത്.
Also Read : ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യുനമർദ്ദം; ഇന്നും നാളെയും ശക്തമായ മഴ തുടരാൻ സാധ്യത
വിവരം തിരക്കിയെങ്കിലും മകളും പുതിയ ഭർത്താവും എവിടെയാണെന്നത് സംബന്ധിച്ച് ഒരുവിവരവും ഇവർ കൈമാറിയില്ല. അഡ്രസ് ലഭിക്കാത്തതിൽ പ്രകോപിതനായാണ് പ്രതി അമ്മായിഅമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി തവണ ഇയാൾ ഭാര്യാ മാതാവിനെ കുത്തിയിരുന്നെന്നാണ് റിപ്പോർട്ട്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞ് പൂനെയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ലീഗിൽ സ്ത്രീവിരുദ്ധതയോ? ഹരിതയുടെ പുതിയ വൈസ് പ്രസിഡൻ്റിന് പറയാനുള്ളത്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mumbai man attacked his mother-in-law after she refused to give him details about his wife
Malayalam News from malayalam.samayam.com, TIL Network