കൊച്ചി: തലശ്ശേരി രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകള്‍ സെഷന്‍സ് കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. വിചാരണ പൂര്‍ത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷന്‍സ് കോടതി ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുള്ളത്. വിചാരണ വൈകുമെന്നതിനാലാണ് മന്‍സൂര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
മന്‍സൂര്‍ വധം രാഷ്ട്രീയ കൊലപാതകമാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. വോട്ടെടുപ്പ് ദിവസം ഉച്ചയ്ക്ക് സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ടെന്നും ജാമ്യം നല്‍കികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.
Content Highlights: thalassery is the hub of political animosity high court