നിലപാടുള്ള ആളുകൾക്ക് നിലനിൽപില്ലാത്ത ഒരു സാഹചര്യമാണ് കോൺഗ്രസിലുള്ളത്. സാധാരണ പ്രവർത്തകർ പറയുന്ന കാര്യങ്ങൾക്ക് അവിടെ ഒരു വിലയുമില്ലെന്ന് എ. വിജയരാഘവൻ .
എ വിജയരാഘവൻ. PHOTO: Facebook
ഹൈലൈറ്റ്:
- കൂടുതൽ നേതാക്കൾ സിപിഎമ്മിലെത്തും
- യുഡിഎഫ് തകർച്ചയുടെ വക്കിൽ
- കോൺഗ്രസിൽ നിലപാടുള്ള ആളുകൾക്ക് നിലനിൽപില്ലാത്ത സാഹചര്യം
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ സിപിഎമ്മിലേക്ക് എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവൻ. കോൺഗ്രസും യുഡിഎഫും തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് കെപി അനിൽകുമാർ പാർട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചെന്നും മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് വലിയ തകർച്ചയാണ് നേരിടുന്നതെന്നും സിപിഎം നേതാവ് പറഞ്ഞു. യുഡിഎഫ് ഇനിയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Also Read : താലിബാൻ അഫ്ഗാൻ പിടിച്ചത് പോലെ സുധാകരൻ കെപിസിസി പിടിച്ചെടുത്തു; കോൺഗ്രസ് വിട്ട് കെപി അനിൽകുമാർ സിപിഎമ്മിൽ
നിലപാടുള്ള ആളുകൾക്ക് നിലനിൽപില്ലാത്ത ഒരു സാഹചര്യമാണ് കോൺഗ്രസിലുള്ളത്. സാധാരണ പ്രവർത്തകർ പറയുന്ന കാര്യങ്ങൾക്ക് അവിടെ ഒരു വിലയുമില്ല. ഇക്കാര്യങ്ങളെല്ലാം കൊണ്ടാണ് കോൺഗ്രസിലെ നല്ല വ്യക്തികൾ ഇടതുപക്ഷത്തോട് അടുക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. പാർട്ടി വിടുന്നവർ സിപിഎമ്മിൽ എത്തുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റു പേട്ടയിൽ അവിശ്വാസം പാസായിട്ടുണ്ടെങ്കിലും അധികാരത്തിലെത്തുമ്പോൾ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിനനുസരിച്ചുള്ള നടപടിയേ ഉണ്ടാകൂ എന്നും വിജയരാഘവൻ വ്യക്തമാക്കി.
Also Read : ‘കുറേ മറ്റേ സാധനങ്ങൾ; ജോലി എന്തെന്നൊക്കെ എല്ലാവർക്കും അറിയാം’; കന്യാസ്ത്രീകൾക്കെതിരെ പിസി ജോർജ്
കെപിസിസി ഓഫീസിന്റെ താക്കാൽ വരെ സൂക്ഷിച്ച സംഘടനാ സെക്രട്ടറിയും സിപിഎമ്മിൽ എത്തിയെന്നായിരുന്നു അനിൽകുമാറിനെ സ്വീകരിച്ചുകൊണ്ട് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കോൺഗ്രസ് പാർട്ടിയിലുള്ള പ്രതീക്ഷ പ്രവർത്തകർക്ക് നഷ്ടപ്പെട്ടു. കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആർക്കെങ്കിലും കഴിയുമോ എന്നറിയില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
അനിൽ കുമാറിനെ സന്തോഷപൂർവം പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും കോടിയേരി എകെജി സെന്ററിൽ വെച്ച് പറഞ്ഞിരുന്നു. സംഘടനാ പ്രശ്നങ്ങൾ കൊണ്ട് മാത്രമല്ല അനിൽകുമാർ കോൺഗ്രസ് വിട്ടത്. കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിലെ പ്രശ്നങ്ങൾ കൊണ്ട് കൂടിയാണ് അനിൽകുമാർ കോൺഗ്രസ് വിട്ടത്. ദേശീയ തലത്തിലും കോൺഗ്രസിൽ തമ്മിലടിയും പ്രശ്നങ്ങളുമുണ്ട്. സംസ്ഥാന കോൺഗ്രസിൽ ഗുരുതരമായ പ്രശ്നങ്ങളാണ് സംഭവിക്കുന്നത്. സിപിഎമ്മിനെ അംഗീകരിക്കാൻ തയ്യാറുള്ളവർക്ക് പാർട്ടി എല്ലാവിധ പിന്തുണയും നൽകും. പ്രലോഭനങ്ങൾ ഇല്ലാതെയാണ് അനിൽകുമാർ സിപിഎമ്മിൽ എത്തിയതെന്നും കോടിയേരി വ്യക്തമാക്കി.
Also Read : ‘പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണോ’; പുകഞ്ഞ കൊള്ളി പുറത്തെന്ന് കെ മുരളീധരൻ
കോൺഗ്രസിലെ സെമി കേഡർ സംവിധാനം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. കേഡർ പാർട്ടി എന്ന് പറഞ്ഞതുകൊണ്ട് മാത്രം കേഡർ പാർട്ടിയാകില്ല. അതിനാവശ്യമായ പ്രത്യയശാസ്ത്രം, സംഘടനാ സംവിധാനം എന്നിവ വേണം. കോൺഗ്രസിന്റെ ഭരണഘടന തന്നെ കേഡർ സംവിധാനത്തിന് സഹായകരമല്ല. കോൺഗ്രസ് നേതൃത്വം പറയുന്നത് എന്താണെന്ന് അവരുടെ അണികൾക്ക് പോലും അറിയാത്ത അവസ്ഥയാണുള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചിരുന്നു.
കോൺഗ്രസ്സ് പാർട്ടി വിട്ട് കെ പി അനിൽ കുമാർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpm acting secretary a vijayaraghavan says more congress leaders will leave party
Malayalam News from malayalam.samayam.com, TIL Network