ഉന്നയിച്ച ആരോപണത്തിന്റെ വ്യാപ്തി ബിഷപ്പ് തിരിച്ചറിയണമെന്ന് ഒരു യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിൽ സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടിരുന്നു. ഇവരെ തല്ലിപ്പിക്കുന്നവർ കേരളത്തിന്റെ നിർമ്മാണത്തിൽ ഒരു സംഭാവനയും നൽകാത്തവരാണെന്നും സ്വാമി പറഞ്ഞു.
സ്വാമി സന്ദീപാനന്ദഗിരി |Photo: Facebook
ഹൈലൈറ്റ്:
- ബിഷപ്പിന്റെ ആരോപണത്തിനെതിരെ രൂക്ഷമായ പരിഹാസം
- ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം
- കേരളത്തിന്റെ നിർമ്മാണത്തിന് രണ്ട് മതങ്ങൾക്കും പങ്കുണ്ടെന്ന് സ്വാമി പറയുന്നു
“മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവർ കഴിവതും സ്വന്തം മതത്തിൽപ്പെട്ടവരിൽ നിന്നു തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റ് മതക്കാരിൽ നിന്നും വാങ്ങി വർഗീയ പ്രശ്നം ഉണ്ടാക്കരുത്.” സന്ദീപാനന്ദഗിരി പരിഹസിച്ചു.
സ്വാമിയെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്തു വന്നിരിക്കുന്നത്, അതിലൊരാളുടെ കമന്റ് ഇങ്ങനെ- “കഞ്ചാവ് മാത്രമല്ല. പരസ്പര സ്നേഹവും. പ്രണയവും എല്ലാം ഇനി സ്വജാതി ആകുന്നതാണ് നല്ലത്. ഒന്നുമില്ലെങ്കിൽ ഇതു പോലുള്ള മത തീവ്രവാദ മനസുള്ള ബിഷപ്പുമാരുടെ വിഷലിപ്തമായ വാക്കുകൾ കേൾക്കെണ്ടി വരില്ലല്ലോ.” ഷൈനി ആന്റണി എന്ന ഫേസ്ബുക്ക് യൂസർ പറഞ്ഞു.
Also Read: ബിഷപ്പ് സഹായം തേടിയാൽ മാത്രം ഇടപെടും; അങ്ങനെ ഓടിച്ചെല്ലുന്ന ആളല്ല ഞാൻ: സുരേഷ് ഗോപി
ഉന്നയിച്ച ആരോപണത്തിന്റെ വ്യാപ്തി ബിഷപ്പ് തിരിച്ചറിയണമെന്ന് ഒരു യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിൽ സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടിരുന്നു. “ബിഷപ്പ് പാവത്താനായിരിക്കാം. എന്നാൽ പാവം ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പണ്ടുള്ളവർ പറയാറുണ്ടല്ലോ. അങ്ങനെ പറയാൻ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്. അത് പ്രധാനമാണ്. കേരളത്തിന്റെ നിർമ്മാണത്തിന് ഈ രണ്ട് മതങ്ങൾക്കും പങ്കുണ്ട്.കച്ചവടത്തിലായാലും മറ്റ് സേവന മേഖലകളിലായാലും രണ്ടു കൂട്ടരും സംഭാവനകൾ നൽകിയിട്ടുണ്ട്. അവർ സ്വയം തല്ലി അപഹാസ്യരാകുകയാണ്. അവർക്ക് നഷ്ടപ്പെടാൻ ഏറെയുണ്ട്.”
ഇവരെ തല്ലിപ്പിക്കുന്നവർ കേരളത്തിന്റെ നിർമ്മാണത്തിൽ ഒരു സംഭാവനയും നൽകാത്തവരാണ്. ബിഷപ്പിന്റെ പ്രസ്താവന ആരാണോ ഏറ്റെടുത്തത്, അവരുടെ ചതിക്കുഴിയിൽ ബിഷപ്പ് വീണതാണ്. അവർക്കാണ് ഇതിന്റെ ലാഭമുള്ളത്. രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന് അദ്ദേഹം അബദ്ധത്തിൽ പെട്ടുപോയതാകാം. അതല്ലെങ്കിൽ മറ്റാരോ ചലിപ്പിക്കുന്നതിനനുസരിച്ച് പാവ കണക്കെ അദ്ദേഹം ചലിക്കുകയാണ്- സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
Also Read: ‘കുറേ മറ്റേ സാധനങ്ങൾ; ജോലി എന്തെന്നൊക്കെ എല്ലാവർക്കും അറിയാം’; കന്യാസ്ത്രീകൾക്കെതിരെ പിസി ജോർജ്
അതേസമയം, നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം അഭ്യർത്ഥിച്ചാൽ മാത്രം ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.”അങ്ങനൊരു പ്രശ്നം ഉണ്ടെങ്കിൽ അവർക്ക് ഉത്തരവാദിത്വം ഉള്ള ആളാണെന്ന് തോന്നിയാൽ എന്നെ വിളിപ്പിക്കാം. വിളിപ്പിച്ചാൽ ഞാൻ ചെല്ലും. ചെന്ന് അവർക്ക് പറയാനുള്ളത് കേൾക്കും. അവർക്ക് ആരെയാണോ അറിയിക്കേണ്ടത് അവരെ നേരിട്ട് പോയി അറിയിക്കും. ഇതാണെന്റെ ജോലി. ഒരു പേര മരത്തിന്റെ തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും ആരും പറയാതെതന്നെ അവിടെ എത്തുന്നുണ്ട്. തുടർന്നുള്ള നടപടികളും ഉണ്ടാകുന്നുണ്ട്.” സുരേഷ് ഗോപി പറഞ്ഞു.
“ബിഷപ്പ് വഴിയാണ് ജനതയുടെ പ്രശ്നം വരുന്നതെങ്കിൽ അത് എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവർ ആവശ്യപ്പെടണം. ഞാൻ അങ്ങനെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല. അങ്ങനെയൊരു രാഷ്ട്രീയക്കാരൻ ആകുകയുമില്ല. പറയാനുള്ളവർ പറയട്ടെ അവരുടെ എണ്ണം കൂടട്ടെ. നമ്മൾ ഭൂരിപക്ഷത്തിനു വേണ്ടിയല്ലേ നിൽക്കുന്നത്. ഭൂരിപക്ഷം തീരുമാനിക്കട്ടെ. ഭൂരിപക്ഷം തെരഞ്ഞെടുത്ത സർക്കാർ ചെയ്യട്ടെ.” സുരേഷ് ഗോപി പറഞ്ഞു.
വീട്ടിൽ കയറി കമ്പിവടികൊണ്ട് തല്ലി ചതച്ചു,കൊല്ലത്ത് റിട്ടയേർഡ് എസ്ഐയുടെ പരാക്രമം!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : swami sandeepananda giri criticism over narcotic jihad statement
Malayalam News from malayalam.samayam.com, TIL Network