മനാമ > സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും ലെവി പുനഃപരിശോധിക്കണമെന്നും ശൂറാ കൗൺസിൽ സർക്കാരിനോട് നിര്‍ദേശിച്ചു.
സൗദികളെ കൂടുതലായി ജോലിക്ക് വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാൻ 2017 ജൂലൈമുതലാണ് വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയത്. ആദ്യ വർഷം 100 റിയാലായിരുന്ന ലെവി പിന്നീട് ഉയർത്തി. ഇത് കമ്പനികൾ അടയ്ക്കണം. ആശ്രിത വിസയിൽ കഴിയുന്ന കുടുംബാംഗങ്ങൾക്കും ലെവി ഏർപ്പെടുത്തി. ഇഖാമ പുതുക്കണമെങ്കിൽ ഒരു വർഷത്തെ മുഴുവൻ ആശ്രിത ലെവിയും അടയ്ക്കണം. ലെവി ഉയർത്തിയത് കമ്പനികളെ സാമ്പത്തിക പ്രയാസത്തിലാക്കിയെന്നാണ് ശൂറാ കൗൺസിൽ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..