രാജ്യത്ത് എത്തിയാല്‍ ഏഴുദിവസം ഹോട്ടല്‍ ക്വാറന്റൈനും ഏഴു ദിവസം ഹോം ക്വാറന്റൈനും അനുഷ്ഠിക്കണമെന്നും നിബന്ധനയുണ്ട്.
വാക്സിന് എടുക്കുമെന്ന് എഴുതി നല്‍കണം
കുവൈറ്റില്‍ എത്തിക്കഴിഞ്ഞാലുടന്‍ വാക്സിന് എടുക്കുമെന്ന് രേഖാമൂലം എഴുതി നല്‍കുകയും വേണം. യാത്ര ചെയ്യുന്ന വിമാന കമ്പനിയാണ് ഇത് എഴുതി വാങ്ങേണ്ടത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന് ഈ സത്യവാങ്മൂലം കൈമാറണം. നിലവില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്നാണ് നിയമം. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിലവില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്‍കിത്തുടങ്ങിയില്ലാത്ത സാഹചര്യത്തില്‍ കുടുംബ സമേതം കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് തീരുമാനം തിരിച്ചടിയാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഒരു തവണ പ്രവേശനാനുമതി നല്കാന് അധികൃതര്‍ തയ്യാറായിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് കുവൈറ്റ് വിട്ടവര്‍ക്ക് തിരിച്ചെത്താനാവില്ല
അതേസമയം, 2019 ആഗസ്ത് 31നോ അതിന് മുമ്പോ കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് കാലാവധി ഉണ്ടെങ്കിലും മടങ്ങിയെത്താനാവില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. 2019 സപ്തംബര്‍ ഒന്നിനോ അതിന് ശേഷമോ കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് മടങ്ങി വരണമെങ്കില്‍ സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റോ വിസയോ ഉണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫോഡ്, മൊഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകളാണ് കുവൈറ്റില്‍ അംഗീകരിച്ചിരിക്കുന്നത്. അതേസമയം, സിനോഫാം, സിനോവാക്, സ്പുട്നിക് വാക്സിനുകളുടെ രണ്ട് ഡോസ് എടുത്തവര്‍ കുവൈറ്റില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്സിന് ബൂസ്റ്റര്‍ ഡോസായി എടുത്താല്‍ മതിയെന്നും അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഒരാഴ്ചയ്ക്കിടയില് 7582 ഇന്ത്യക്കാര്‍ തിരിച്ചെത്തി
കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇതിനകം 7582 പേര് തിരിച്ചെത്തിയതായി കുവൈറ്റ് വ്യോമയാന വകുപ്പ് അറിയിച്ചു. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമായി 174 വിമാനങ്ങളിലായി 17,843 പേരാണ് തിരിച്ചെത്തിയത്. ഇന്ത്യയില്‍ നിന്ന് 85 വിമാനങ്ങളും ഈജിപ്തില്‍ നിന്ന് 89 വിമാനങ്ങളുമാണ് സര്‍വീസ് നടത്തിയത്. വിദേശത്തുനിന്നുള്ള സര്‍വീസുകള്‍ സജീവമായതിനനുസരിച്ച് വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. ആരോഗ്യ മന്ദ്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തനം. വ്യവസ്ഥകള്‍ പാലിക്കാതെ ഒരാളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kuwait allows unvaccinated under18 residents to return
Malayalam News from malayalam.samayam.com, TIL Network