Curated by Samayam Desk | Lipi | Updated: Sep 15, 2021, 12:14 PM
രാവിലെ വെറും വയറ്റില്‍ ആര്യവേപ്പിലയും മഞ്ഞളും കലര്‍ത്തി കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഇതെക്കുറിച്ച് അറിയൂ.
മഞ്ഞളിൽ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി ഘടകമാണ്, ഇത് ഏതെങ്കിലും ശാരീരിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വീക്കത്തിനെതിരെ പോരാടാൻ സഹായിക്കുന്നു. കുർക്കുമിൻ കോഗ്നിറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും. മഞ്ഞൾ ശരീരത്തിന്റെ ആന്റിഓക്സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നു, കാരണം ഇത് ഫ്രീ റാഡിക്കലുകളെ സ്വന്തമായി നിർവീര്യമാക്കുന്നു, മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ തന്നെ ആന്റിഓക്സിഡന്റ് എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ആമാശയത്തിലെ ഗ്യാസ് രൂപീകരണം, ദഹനക്കേട് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
ആര്യവേപ്പില
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പല തരം ഇലകള്‍ ഏറെ പ്രധാനമാണ്. ഇത്തരം ഇലകളില്‍ ഒന്നാണ് ആര്യവേപ്പില അഥവാ നീം ഇല. ഇത് ആയുര്‍വേദത്തില്‍ പല ചര്‍മ പ്രശ്നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കുമെല്ലാം നല്ല മരുന്നാണ്. ആൻറി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയൽ ഗുണങ്ങൾ ഉള്ള ഒരേയൊരു ഔഷധ സസ്യമാണ് വേപ്പ്.ആര്യവേപ്പില ഒന്നോ രണ്ടോ വീതം രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ആയുര്‍വേദത്തില്‍ അടക്കം ഇതിന്റെ ഗുണങ്ങളെക്കുറിച്ചു പറയുന്നു.
ടോക്സിനുകള്‍
ഇതു പോലെ തന്നെ പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആര്യവേപ്പില,മഞ്ഞള്‍ എന്നിവ കലര്‍ത്തിയ കൂട്ട്. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കുന്ന ഇത് രക്തശുദ്ധി നല്കാന് മികച്ചത് കൂടിയാണ്. കൊളസ്ട്രോള്‍ പോലുളള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ശരീരത്തില്‍ ഊര്‍ജം ഉല്പാദിപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഈ പ്രത്യേക കൂട്ട്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാനും ഇവയ്ക്കേറെ കഴിവുണ്ട്. ഇത് കഴിയ്ക്കാന്‍ ഏറ്റവും നല്ല വഴി രണ്ടു കൂടി ചേര്‍ത്തരച്ച് ഒരു ഉരുള രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ്. രക്തശുദ്ധി വരുത്താനും ധമനികളിലെ തടസം നീക്കാനും….
അമിതമായ ഭക്ഷണം
അമിതമായ ഭക്ഷണം തടയാന്‍ ഈ കൂട്ട് സഹായിക്കുന്നു. ഇതിലൂടെ നമ്മുടെ ശരീര കോശങ്ങള്‍ക്ക് ആവശ്യമുള്ളത്ര മാത്രം ഭക്ഷണം കഴിയ്ക്കാനുള്ള സന്ദേശം ശരീരത്തിന് ലഭിയ്ക്കുന്നു. അമിതാഹാരം ഒഴിവാക്കുന്നതിലൂടെ അമിത വണ്ണം ഉള്‍പ്പെടെയുള്ള പല ആരോഗ്യപ്രശ്നങ്ങളും തടയാനും സാധിയ്ക്കും. ഇതിന് പുറമേ ആര്യവേപ്പില, മഞ്ഞള്‍ എന്നിവ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവയ്ക്ക് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ കഴിയുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറന്തള്ളാന്‍ സാധിയ്ക്കുന്നു.
വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് മികച്ചതാണിത്. കുടല് ആരോഗ്യം നന്നാക്കുന്ന ഒന്നാണിത്. വയറ്റിലെ ദോഷകരമായ വിരകളെയും മറ്റ് ദോഷകരമായ സൂക്ഷ്മാണുക്കളേയും കൊന്നൊടുക്കാന്‍ കഴിയുന്ന ഒന്ന്. നല്ല ദഹനത്തിന് ഇത് സഹായിക്കുന്നു. ഇതു പോലെ നല്ല ശോധന നല്കാന് സാധിയ്ക്കുന്ന ഒന്നു കൂടിയാണ് ഈ പ്രത്യേക മരുന്നു കൂട്ട്. ശരീരത്തിന് ഓജസ് നല്കാന് സഹായിക്കുന്ന കൂട്ടാണ് ഇതെന്ന് ആയുര്‍വേദം പറയുന്നു. വയര്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന മരുന്നു കൂട്ടാണ് ആര്യവേപ്പ്, മഞ്ഞള്‍ എന്നിവ.
ചര്‍മാരോഗ്യത്തിന്
ചര്‍മാരോഗ്യത്തിന് മികച്ചതാണ് ഇത്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കിക്കളയുന്നതിലൂടെ ചര്‍മത്തിനും ഗുണകരമാകുന്നു. മുഖക്കുരു പോലുളള പ്രശ്നങ്ങള്‍ ചെറുക്കാന്‍ സാധിയ്ക്കും. ചര്‍മത്തിന് തിളക്കം നല്കാന് നല്ലതാണ് ഇത്. ഇത് പുറമേയ്ക്കു പുരട്ടുന്നതും കഴിയ്ക്കുന്നതുമെല്ലാം നല്ലതു തന്നെയാണ്. മുഖക്കുരുവിനെ ചെറുക്കാന്‍ സാധിയ്ക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണമുള്ള ഒന്നാണ് മഞ്ഞളും ആര്യവേപ്പിലയും. ചര്‍മത്തിലെ അലര്‍ജി പ്രശ്നങ്ങള്‍ക്കും ചൊറിച്ചിലിനുമെല്ലാമുള്ള പ്രധാനപ്പെട്ടൊരു പരിഹാരം. ചര്‍മത്തിലെ പാടുകള്‍ക്കുള്ള പരിഹാര വഴി കൂടിയാണ് ഇത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how beneficial to take neem and turmeric mixture in an empty stomach
Malayalam News from malayalam.samayam.com, TIL Network