Curated by Samayam Desk | Lipi | Updated: Sep 13, 2021, 4:47 PM
മുടി കൊഴിയുന്നത് തടയാന്‍ ചില സിംപിള്‍ വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.
കറ്റാര്‍ വാഴ
ഇതില്‍ ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയില്‍ തേയ്ക്കാം. ഇതിന്റെ ജെല്‍ എടുത്ത് പുരട്ടിയാല്‍ മതിയാകും. ഇതില്‍ മറ്റൊന്നും കലര്‍ത്തേണ്ട ആവശ്യം തന്നെ വരുന്നില്ല. ഇത് മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. ഇത് മുടിയിൽ ആവശ്യമായ ഈർപ്പം തങ്ങിനിർത്തുകയും വരണ്ട മുടിയുടെ പ്രശ്നം അകറ്റുകയും ചെയ്യുന്നു. ഇത് തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ശമിപ്പിക്കുകയും താരൻ പോലെയുള്ള കേശ സംബന്ധമായ പ്രശ്നങ്ങൾ ചികിത്സിക്കുകയും ചെയ്യും. കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഫ്രീ റാഡിക്കലുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു.മുടിയിൽ സ്വാഭാവികമായ ഈർപ്പം നിലനിർത്താൻ കറ്റാർ വാഴ നീരിന് കഴിയും. താരൻ അകറ്റാൻ സഹായിക്കുന്ന മികച്ച ഒരു പ്രതിവിധി കൂടെയാണ് കറ്റാർവാഴ.
മുടിയില്‍
മുടിയില്‍ ഓയില്‍ മസാജും അല്ലാതെയുള്ള മസാജുമെല്ലാം നല്ലതാണ്. ഓയില്‍ മസാജിന് അല്പം എണ്ണ ചൂടാക്കി തലയോടില്‍ പുരട്ടാം. നല്ലതു പോലെ മസാജ ചെയ്യാം. എണ്ണയില്ലാതെ വെറുതേയും വിരല്‍ത്തുമ്പുകള്‍ കൊണ്ട് ശിരോചര്‍മത്തില്‍ മസാജ് ചെയ്യാം. ഇതു പോലെ കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണയും നല്ലതാണ്ഇതു പോലെ മുടി കീഴ്പ്പോട്ടിട്ട് പുറകില്‍ നിന്നും മുന്നോട്ട് ചീകുന്നത് ഏറെ നല്ലതാണ്. ഇതും ശിരോചര്‍മത്തിലെ രക്തപ്രവാഹത്തെ സഹായിക്കുന്ന വഴിയാണ്. ഇതിലൂടെ ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നു. ഇതു പോലെ തൈരോ മോരോ ശിരോചര്‍മത്തില്‍ പുരട്ടുന്നതും നല്ലതാണ് . നല്ല ഉറക്കം മുടി കൊഴിച്ചില്‍ തടയാന്‍ ഏറെ പ്രധാനമാണ്.സ്വകാര്യ ഭാഗത്ത് ഷേവിംഗ് ബ്ലേഡ് ഉപയോഗിയ്ക്കരുത്, കാരണം….
നാരങ്ങ
മറ്റൊന്ന് നെല്ലിക്കാപ്പൊടി, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതമാണ്. നാരങ്ങ ചെറിയൊരു ഫലവര്ഗമാണെങ്കിലും ഇത് വളരെയേറെ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. ആരോഗ്യത്തിനും, മുടി ചര്‍മസംരക്ഷണത്തിനുമെല്ലാം തന്നെ ഇതേറെ ഗുണം നല്കുന്ന ഒന്നാണ്. നാച്വറല്‍ ഹെയര്‍ കളറിംഗ് എജന്റായി ഇത് പ്രവര്‍ത്തിയ്ക്കുന്നു. ഇതിലെ സിട്രിക് ആസിഡ് ആണ് നാച്വറല്‍ ബ്ലീച്ച്, ഓക്സിഡൈസിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുന്നത്. മുടിയുടെ പല പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ നാരങ്ങാനീര് സഹായിക്കും. ഇത് താരന് പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചും സെബോറിക് ഡെര്‍മറ്റൈറ്റിസ് എന്ന കണ്ടീഷന്‍ പരിഹരിയ്ക്കാന്‍. ഇത് ശിരോചര്‍മത്തില്‍ കൂടുതായുള്ള സെബം വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ഇതുപോലെ തന്നെ മുടിയ്ക്ക് തിളക്കം നല്‍കാനുളള പ്രധാനപ്പെട്ട വഴിയാണിത്.
നെല്ലിക്ക
നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. മുടിയുടെ പല പ്രശ്നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കാപ്പൊടിയും നാരങ്ങാനീരും കലര്‍ത്തി മുടിയില്‍ പുരട്ടാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : simple remedies for hair loss
Malayalam News from malayalam.samayam.com, TIL Network