ഹൈലൈറ്റ്:
- ലഹരി പോലുള്ള തെറ്റായ പ്രവണതകളെല്ലാം എതിർക്കേണ്ടതാണ്
- ലഹരിക്കടത്ത് ആര് നടത്തിയാലും ശിക്ഷിക്കപ്പെടണം
- മത സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുത്
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പശ്ചാത്തലത്തിൽ വിവാദം ഉയർന്ന സാഹചര്യത്തിലാണ് മതസൗഹാര്‍ദ്ദം ഉയർത്തിപ്പിടിക്കുക ലക്ഷ്യമിട്ട് ഇരുവരും ചേർന്ന് പത്രസമ്മേളനം നടത്തിയത്. സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകുമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ മതനേതാക്കൾ പറഞ്ഞു. കോട്ടയം സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരുന്നു സംയുക്ത വാർത്താ സമ്മേളനം.
Also Read : പെരുമ്പാവൂരിൽ തോൽക്കാൻ കാരണം സിപിഎം; ആരോപണവുമായി കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ബാബു ജോസഫ്
മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് താഴത്തങ്ങാടി ഇമാം ചൂണ്ടിക്കാട്ടി. അടുക്കാനാകാത്ത വിധം നമ്മള് അകന്നുപോകാന്‍ പാടില്ല. രണ്ടു സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വ്വം വർധിപ്പിക്കുന്നതിനായി പിന്നാമ്പുറങ്ങളില്‍ ആരോക്കെയോ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇമാം പറഞ്ഞു. കേരള മുസ്ലിം യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഷംസുദ്ദീന് മന്നാനി ഇലവുപാലം
ഇന്ത്യയില്‍ എറ്റവുമധികം മതസൗഹാര്‍ദ്ദമുള്ള സംസ്ഥാനമാണ് കേരളമെന്നും ആ സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന് പറഞ്ഞു. ലഹരി പോലുള്ള എല്ലാ തെറ്റായ പ്രവണതകളെ എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും ബിഷപ്പ് പറഞ്ഞു.
Also Read : കോൺഗ്രസിന് പിന്നാലെ യൂത്ത് കോൺഗ്രസിലും തർക്കം; ഷാഫി പറമ്പിലിനെതിരെ ഹൈക്കമാന്റിന് പരാതി
ലഹരി പോലുള്ള തെറ്റായ പ്രവണതകളെല്ലാം എതിിർക്കേണ്ടതാണ്. അത് ഹിന്ദു ചെയ്താലും ക്രൈസ്തവർ ചെയ്താലും മുസ്ലിം ചെയ്താലും തെറ്റാണ്. വ്യക്തികളാണ് ഇതിന് ശിക്ഷിക്കപ്പെടേണ്ടത് സമൂഹമല്ലെന്നും ബിഷപ്പ് പറഞ്ഞു. അതേസമയം പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നാണ് സി എസ് ഐ ബിഷപ്പ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. സമാധാനം നിലനിര്‍ത്തണം, പ്രസ്താവനയുടെ പേരിൽ റാലിയും ജാഥയും നടത്തരുതെന്ന് ഇരു മത നേതാക്കളും ആവശ്യപ്പെട്ടു.
ഗർഭിണിയായ പശു കിണറ്റിൽ വീണു, സാഹസികമായി രക്ഷപ്പെടുത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : csi bishop dr malayil sabu koshy cherian and elavupalam shamsudheen mannani press meet on to give message on harmony
Malayalam News from malayalam.samayam.com, TIL Network