Curated by Samayam Desk | Lipi | Updated: Sep 15, 2021, 1:57 PM
ചര്‍മത്തിലെ കരുവാളിപ്പ് മാറാന്‍ സഹായിക്കുന്ന നല്ലൊരു ഫേഷ്യല്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ. റാഗി ഉപയോഗിച്ചുള്ള ഒന്നാണിത്.
സൂര്യാഘാതത്തില്‍
റാഗി അഥവാ പഞ്ഞപ്പുല്ല് അഥവാ മുത്താറി നല്ലൊരു ഭക്ഷണ വസ്തുവാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന ഒന്നാണിത്. ഏറെ വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണിത്. ഇത് സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്.ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിയ്ക്കുന്നതിനും ഹൈപ്പര്‍ പിഗ്മെന്റേഷന് തടയുന്നതിനും റാഗി ഏറെ നല്ലതാണ്. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മൃദുവായ ചര്‍മം ലഭിയ്ക്കാനും ഇതേറെ നല്ലതാണ്.ഇതില്‍ ഫിനോലിക് ആസിഡ്, ടാനിനുകള്‍, ഫ്ളേവനോയ്ഡുകള്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതാണ് ചര്‍മത്തിന് ഗുണകരമാകുന്നത്. ചര്‍മത്തിനു നിറം ലഭിയ്ക്കുന്നു, ചര്‍മം തിളങ്ങുന്നു.ഇതിലെ ലൈസിന് എന്നു പേരുള്ള അമിനോ ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്.
കറ്റാര്‍ വാഴ ജെല്‍
ഇതിനൊപ്പം കറ്റാര്‍ വാഴ ജെല്‍ ഉപയോഗിയ്ക്കും. കറ്റാർ വാഴ .ആരോഗ്യത്തിനും ഭംഗിയ്ക്കും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപകാരപ്രദമായ ഒന്നാണിത്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്. തികച്ചും ശുദ്ധമായ ഒന്നാണിത്. ഇതു കൊണ്ടുതന്നെ ചര്‍മ സംരക്ഷണത്തിന് മികച്ചതും. സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ.
തൈര്
തൈര് ഇതിന് വേണ്ട മറ്റൊരു ചേരുവയാണ്. ആരോഗ്യത്തിനൊപ്പം സൗന്ദര്യ ഗുണങ്ങള്‍ കൂടി അടങ്ങിയ ഒന്നാണിത്. ചര്‍മത്തിന് ഈര്‍പ്പം നല്കുന്ന, ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്ന, പ്രോട്ടീന്‍ ഗുണം നല്കുന്ന ഒന്നാണിത്. . ലാക്ടിക് ആസിഡ് അടങ്ങിയ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും, ഇത് വളരെനേരം ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു. ചർമ്മത്തിലെ കരുവാളിപ്പ്, മങ്ങൽ, നിറവ്യത്യാസം എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു.
പാല്
ഇതിനായി ആദ്യം മുഖം കഴുകിയ തുടച്ച ശേഷം ക്ലെന്‍സിംഗ് നടത്തണം. ഇതിനായി ഏറ്റവും നല്ലതാണ് തണുപ്പിച്ച പാല്. പാല് ആരോഗ്യത്തിന് എന്നതു പോലെ തന്നെ ചര്‍മ സംക്ഷണത്തിനം ഏറെ നല്ലതാണ്. ഇത് ചര്‍മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു. ചര്‍മത്തിന് മോയിസ്ചറൈസേഷന്‍ നല്കുന്നു. നല്ലൊരു മോയിസ്ചറൈസറാണ് പാല്. ചര്‍മത്തിലെ കരുവാളിപ്പു മാറ്റുന്നതിനും സണ്‍ ടാന്‍ തടയുന്നതിനും നല്ലൊരു വഴിയാണിത്. ഇത് സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്കുന്നു. പുറത്തിറങ്ങുന്നതിനു മുന്‍പിത് പുരട്ടിയാല്‍ സംരക്ഷണം ലഭിയ്ക്കും. ടാനായി തിരികെ വന്ന് ഇതു പുരട്ടിയാല്‍ ടാന്‍ മാറും. ചര്‍മത്തിന് തണുപ്പു നല്‍കാനും ഇതേറെ നല്ലതാണ്.
റാഗിപ്പൊടിയില്‍
പഞ്ഞി തണുപ്പിച്ച പാലില്‍ മുക്കി മുഖത്ത് പുരട്ടി വൃത്തിയാക്കുക. പിന്നീട് റാഗിപ്പൊടിയില്‍ കറ്റാര്‍ വാഴ ജെല്‍ കലര്‍ത്തി നല്ല മിശ്രിതമാക്കി മുഖത്തു പുരട്ടാം. ഇതു പുരട്ടി മസാജ് ചെയ്ത ശേഷം അല്പം കഴിഞ്ഞാല്‍ കഴുകാം. പിന്നീട് റാഗിപ്പൊടിയില്‍ അല്പം തൈര് കലര്‍ത്തി മുഖത്തു പുരട്ടി പതിയെ സ്ക്രബ് ചെയ്ത് അല്പം കഴഞ്ഞ് കഴുകാം. വല്ലാതെ എണ്ണമയമുള്ള ചര്‍മമെങ്കില്‍ റാഗിപ്പൊടിയില്‍ പാല് കലര്‍ത്തി മുഖത്ത് പുരട്ടിയാല്‍ മതിയാകും. മുഖത്തെ കരുവാളിപ്പ് മാറി മുഖത്തിന് തിളക്കവും മിനുസവും നല്കാന് ഈ ഫേഷ്യല്‍ മതിയാകും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ragi facial for tan removal and glowing skin
Malayalam News from malayalam.samayam.com, TIL Network