അലപ്പുഴ: മുന്‍ കോണ്‍ഗ്രസ് നേതാവും ആലപ്പുഴ മുന്‍ നഗരസഭാധ്യക്ഷനുമായിരുന്ന ഇല്ലിക്കല്‍ കുഞ്ഞുമോന് സിപിഎമ്മിലേക്ക്. അച്ചടക്ക നടപടിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ഇല്ലിക്കല്‍ കുഞ്ഞുമോന് സിപഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി. സഹപ്രവര്‍ത്തകരുടെ കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കുഞ്ഞുമോന് പറഞ്ഞു.
‘ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്നുകൊണ്ട് ഇടതുപക്ഷ സഹയാത്രികനായി പ്രവര്‍ത്തിക്കാനാണ് അഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. ചേരണമെങ്കില്‍ സിപിഎമ്മില്‍ തന്നെ ചേരണം. ശനിയാഴ്ച നൂറോളം സഹപ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുമായി കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കും. ചില നേതാക്കന്മാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ശനിയാഴ്ചത്തെ യോഗത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുകയുള്ളൂ.’ – കുഞ്ഞുമോന് പറഞ്ഞു.
ആലപ്പുഴ ഡിസിസി മുന്‍ അധ്യക്ഷന്‍ എം.ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ആദ്യം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. തുടര്‍ന്ന് കുഞ്ഞുമോന് പത്രസമ്മേളനം നടത്തുകയും എം.ലിജുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലായിരുന്നു നടപടി.
Content Highlights: Former Congress leader Illickal Kunjumon will join CPM