Gokul Murali | Samayam Malayalam | Updated: Sep 16, 2021, 11:27 AM
നേരത്തെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബിഷപ്പിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി
ഹൈലൈറ്റ്:
- നേരത്തെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബിഷപ്പിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു
- ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി
- എം പി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി
Also Read : ‘ഗ്രൂപ്പ് പോര് മറയ്ക്കാൻ മെക്കിട്ട് കയറുന്നു’; സിപിഐയെ വീണ്ടും വിമര്‍ശിച്ച് കേരളാ കോൺഗ്രസ് എം
ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ ബിഷപ്പ് ഹൗസിൽ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനായല്ല എം പി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബിഷപ്പിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ബിജെപി നേതാക്കളായ എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കള്‍ ബിഷപ്പിനെ ഇവിടെ എത്തി കണ്ടിരുന്നു. ഈ സാഹചര്യത്തിൽ ബിജെപിയുടെ തന്നെ എംപി കൂടിയായ സുരേഷ് ഗോപിയുടെ കൂടിക്കാഴ്ചയ്ക്ക് അതീവ പ്രാധാന്യമാണുള്ളത്.
Also Read : കെപിസിസി പുനസംഘടന; അഞ്ച് വര്‍ഷത്തേക്ക് ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല, ജനപ്രതിനിധികളേയും ഒഴിവാക്കും
നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് സുരേഷ് ഗോപി എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് ആവശ്യപ്പെട്ടാൽ ഇവിടെയെത്തി കൂടിക്കാഴ്ച നടത്തുമെന്നും നേരത്തെ എംപി വ്യക്തമാക്കിയിരുന്നു. സഹായം എന്താണ് ആവശ്യപ്പെടുന്നത് എന്നത് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അടക്കം സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സുരേഷ് ഗോപി നാളെ ഡൽഹിയിലേക്ക് പോകുന്നുണ്ട്. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഇതിൽ ഈ വിഷയം ചര്‍ച്ച ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്.
അതേസമയം, പാലാ ബിഷപ്പിനെ പിന്തുണച്ച ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സന്ദര്‍ശിച്ചു.
Also Read : കൊവിഡ് 19: ടിപിആര്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുന്നു; വാര്‍ഡുകള്‍ അടച്ചിടുന്നതും ഒഴിവാക്കിയേക്കും
നേരത്തെ പാലാ ബിഷപ്പിന്റെ നര്ക്കൊട്ടിക്ക് ജിഹാദ് വിഷയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിമര്‍ശിച്ചിരുന്നു. കോൺഗ്രസിന്റെ നിലപാടിലെ അതൃപ്തി മാറ്റുന്നതിനാണ് പുതിയ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : suresh gopi mp visit pala bishop joseph kallarangatt
Malayalam News from malayalam.samayam.com, TIL Network