നേരത്തെ ആലപ്പുഴ കോടതിയിൽ സെസി കീഴടങ്ങാൻ എത്തിയിരുന്നെങ്കിലും ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയതെന്ന് വ്യക്തമായതോടെ കോടതി വളപ്പിൽ നിന്നു മുങ്ങുകയായിരുന്നു
സെസി സേവ്യർ
ഹൈലൈറ്റ്:
- സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
- അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം
- അറസ്റ്റിന് തടസമില്ലെന്നും ഹൈക്കോടതി
നിയമബിരുദമില്ലാതെ പ്രക്ടീസ് ചെയ്തെന്ന് വ്യക്തമായതോടെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിലായിരുന്നു സെസി സേവ്യറിനതിരെ കേസെടുത്തത്. എന്നാൽ മാസങ്ങളായി ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. പലതവണ മാറ്റിവെച്ച കേസിലാണ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. ഇവരെ അറസ്റ്റു ചെയ്യുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കിയതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു.
Also Read : ഒരു നക്കിപ്പൂച്ച പോലും അനിൽകുമാറിനെ അധ്യക്ഷനാക്കണമെന്ന് പറഞ്ഞില്ല; കെപി അനിൽകുമാറിനെതിരെ സുധാകരൻ
ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നിലനിൽക്കില്ല എന്നുമായിരുന്നു ഇവർ കോടതിയിൽ വാദിച്ചത്. എന്നാൽ ഇത് അംഗീകരിക്കാതെ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പോലീസ് കേസെടുത്തതിന് പിന്നാലെ ആലപ്പുഴ കോടതിയിൽ സെസി കീഴടങ്ങാൻ എത്തിയിരുന്നെങ്കിലും ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയതെന്ന് വ്യക്തമായതോടെ കോടതി വളപ്പിൽ നിന്നു കടന്നുകളയുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 22 നായിരുന്നു സംഭവം.
Also Read : ആവശ്യമുള്ളപ്പോൾ പ്രതികരിക്കും, ഒരു പരാതിയും നൽകിയിട്ടില്ല; താൻ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്ന് ജോസ് കെ മാണി
കോടതിയുടെ പുറകുവശത്തെ വാതില്‍ വഴി കാറില്‍ കയറിയായിരുന്നു ഇവർ പോയത്. അതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്. രണ്ടരവര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നു.
സെസി ബാർ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമനാണ് സെസിക്കെതിരെ പരാതി നൽകിയത്. യോഗ്യതകളില്ലാതെ പ്രാക്ടീസ് നടത്തിയെന്നും വ്യാജ എൻറോൾമെന്റ് നമ്പർ നൽകി ബാർ അസോസിയേഷൻ അംഗത്വം നേടിയെന്നുമാണ് പരാതി. ആലപ്പുഴ നോർത്ത് പോലീസാണ് സെസിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read : കോളേജുകളിൽ യുവതികളെ മുസ്ലീം തീവ്രവദാത്തിലേയ്ക്ക് ആകര്‍ഷിക്കുന്നു; താലിബാൻ അനുകൂല ചര്‍ച്ചകള്‍ ഗുരുതരമെന്ന് സിപിഎം
തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തത്. ഐ പി സി 417( വഞ്ചന ), 419, 420( ആള്‍മാറാട്ടം ) എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കിയിട്ടുണ്ട്.
ആദ്യമായി ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് ഉത്തരകൊറിയ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala high court rejects fake advocate sesi xavier s anticipatory bail
Malayalam News from malayalam.samayam.com, TIL Network