ഹൈലൈറ്റ്:
- മോദി ആധുനിക ഇന്ത്യയുടെ രക്ഷിതാവ്.
- ജനാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുവന്നത് മോദിയാണ്.
- മോദി ജനങ്ങൾക്കിടെയിൽ പ്രവർത്തിക്കുന്ന നേതാവ്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാൾ; വിപുലമായ ആഘോഷങ്ങളുമായി ബിജെപി
ഇന്ധനവില കുറയ്ക്കാൻ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം ശ്രമം നടത്തുമ്പോൾ അത് പാടില്ലെന്ന് വാശിപിടിക്കുന്നത് കേരളമാണ്. കേരളം ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമാണെന്ന് പറഞ്ഞപ്പോൾ സിപിഎം കൊഞ്ഞനം കുത്തുകയായിരുന്നു. എന്നാൽ യാഥാർഥ്യം എല്ലാവർക്കുമറിയാം. ഇത്തരം നീക്കങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിലൂടെ കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും പ്രവർത്തനം മുസ്ലീം സമുദായത്തിന് എതിരാണെന്നും പ്രധനമന്ത്രി മോദിയുടെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളം ദേശശക്തികളുടെ താവളമാകുന്നുവെന്ന വിഷയം പോസിറ്റീവായി ചർച്ച ചെയ്യുന്നതിന് പകരം മോശം നിലപാടാണ് പലരും സ്വീകരിക്കുന്നത്. പത്ത് വർഷം കൊണ്ട് കേരളം ഇസ്ലാമിക രാജ്യമാക്കുമെന്ന് പറഞ്ഞപ്പോൾ ആരും മിണ്ടാത്തത് എന്തുകൊണ്ടായിരുന്നു. തീവ്രവാദത്തെ എതിർക്കുമ്പോൾ മുസ്ലീം വിഭാഗത്തിനെതിരെയാക്കി മാറ്റുന്നത് മുസ്ലീം സമുദായത്തിന് തന്നെ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായാണ് ആഘോഷങ്ങള്‍ നടത്തുന്നത്. 1950 സെപ്റ്റംബര്‍ 17നായിരുന്നു നരേന്ദ്ര മോദി ജനിച്ചത്. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രാര്‍ഥനകള്‍ നടക്കുമെന്ന് മുൻപ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
മോദിയുടെ മണ്ഡലമായ വാരണസിയിൽ ഉള്‍പ്പെടെ ഇന്നു പ്രത്യേക ചടങ്ങുകള്‍ നടക്കുന്നുണ്ട്. കൂടാതെ കൊവിഡ് സാഹചര്യത്തിൽ വാക്സിനേഷനു വേഗം വര്‍ധിപ്പിക്കാനായി 21 ദിവസം നീളുന്ന സേവാ സമര്പ്പൺ വാക്സിനേഷൻ ക്യാംപയിനും ബിജെപി തുടക്കമിട്ടിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ പരമാവധി പേരിലേയ്ക്ക് കൊവിഡ് വാക്സിൻ എത്തിക്കാനാണ് ശ്രമം.
ഇഡി വിളിപ്പിച്ചത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി; ചന്ദ്രിക കേസിൽ മൊഴിയെടുപ്പ് പൂർത്തിയായി
രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം ജനിക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന സവിശേഷതയും നരേന്ദ്ര മോദിയ്ക്കുണ്ട്. മൻമോഹൻ സിങ് വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും 1947 ഓഗസ്റ്റ് 15ന് മുൻപ് ജനിച്ചവരായിരുന്നു. പ്രധാനമന്ത്രിയാകുന്നതിനു മുൻപ് രാജ്യത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന സവിശേഷതയും മോദിയ്ക്കുണ്ട്. 2001 ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി 2014 മെയ് വരെ ഈ സ്ഥാനത്തു തുടര്‍ന്നു. ഈ വര്‍ഷം ഒക്ടോബറിൽ തുടര്‍ച്ചയായി 20 വര്‍ഷം നേതൃസ്ഥാനത്തു തുടര്‍ന്ന നേതാവെന്ന സവിശേഷതയും മോദി സ്വന്തമാക്കും.
മോദിയുടെ ജന്മദിനത്തില് ഇന്ധനവില കുറയ്ക്കുമെന്നത് സത്യമോ?!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp leader ap abdullakutty about prime minister narendra modi on his birthday
Malayalam News from malayalam.samayam.com, TIL Network