പശ്ചിമബംഗാളിൽ മമത ബാനർജി വീണ്ടും അധികാരമേറ്റതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലേക്കെത്തുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് ബാബുൽ സുപ്രിയോ എന്നതും ശ്രദ്ധേയമാണ്.
ബാബുൽ സുപ്രിയോ തൃണമൂൽ നേതാവിനൊപ്പം. PHOTO: AITCofficial/ Twitter
ഹൈലൈറ്റ്:
- ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ
- പാർട്ടിയിൽ ചേർന്നത് അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിൽ
- കൂടുതൽ ബിജെപി നേതാക്കൾ വരുമെന്ന് തൃണമൂൽ
കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ബാബുൽ സുപ്രിയോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസ് പ്രവേശനം.
Also Read : ഘടകകക്ഷികൾ കെകെ രമയ്ക്ക് വോട്ട് മറിച്ചു; സിപിഎമ്മിന്റെ വോട്ടും ചോർന്നു; വടകര തോൽവിയിൽ എൽജെഡി
പശ്ചിമബംഗാളിൽ മമത ബാനർജി വീണ്ടും അധികാരമേറ്റതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലേക്കെത്തുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് ബാബുൽ സുപ്രിയോ. മറ്റു നാല് പേരും സംസ്ഥാനത്തെ ബിജെപി എംഎൽഎമാരായിരുന്നു.
Also Read : മോദിയ്ക്ക് പകരം ദീദി മാത്രം! രാഹുൽ ഗാന്ധി ശക്തനല്ല; മമത രാജ്യത്തെ നയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ബാബുല്‍ സുപ്രിയോ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ജൂലൈയിൽ നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്ക്ക് പിന്നാലെയായിരുന്നു ഇത്. നഗരവികസനം, വനം പരിസ്ഥിതി സഹമന്ത്രി സ്ഥാനങ്ങളായിരുന്നു നേരത്തെ ഇദ്ദേഹം വഹിച്ചിരുന്നത്.
അതേസമയം കൂടുതൽ ബിജെപി നേതാക്കൾ തൃണമുലുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. “നിരവധി ബിജെപി നേതാക്കൾ തൃണമൂൽ നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ട്. അവർ ആരും ബിജെപിയിൽ സംതൃപ്തരല്ല. ഒരാൾ ഇന്ന് ചേർന്നു, മറ്റൊരാൾ നാളെ ചേരാൻ ആഗ്രഹിക്കുന്നു. ഈ പ്രക്രിയ തുടരും. കാത്തിരുന്ന് കാണുക.” തൃണമുൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പറഞ്ഞു.
Also Read : ‘മന്ത്രി പുംഗവന്മാർ അക്രമിയെ നേരിൽ കണ്ട് ഹലേലുയ്യ പാടുന്നു’; വിഎൻ വാസവന് എതിരെ സമസ്ത മുഖപത്രം
ഉപതെരഞ്ഞെടുപ്പിൽ നിർണായക മത്സരത്തിനിറങ്ങുന്ന മമത ബാനർജിയ്ക്കും പാർട്ടിയ്ക്കും മുൻ കേന്ദ്ര മന്ത്രിയുടെ വരവ് ഗുണമാകുമെന്നാണ് കരുതുന്നത്. അതേസമയം സംസ്ഥാനത്ത് ബിജെപിയ്ക്ക് ഇത് കനത്ത തിരിച്ചടിയായും മാറിയേക്കും.
നര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പിന് ദുരുദ്ദേശമില്ലെന്ന് എ വിജയരാഘവൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : former union minister babul supriyo joined trinamool congress
Malayalam News from malayalam.samayam.com, TIL Network