വാക്സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ കൂടി ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അടുത്ത മാസത്തോടെ വാക്സിനേഷന് 100 ശതമാനമാക്കും
രാജ്യത്തെ വാക്സിനേഷന് ക്യാംപയിനുമായി സഹകരിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും മന്ത്രി അഭിനന്ദിച്ചു. ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ വ്യാപാര- വാണിജ്യ സ്ഥാപനങ്ങളെല്ലാം കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് ഉടന്‍ തന്നെ മാറും. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വിഭാഗത്തിന്റെ സേവനങ്ങളെ പ്രശംസിച്ച പ്രധാമന്ത്രി, വിദേശത്തു നിന്നെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി. അടുത്ത മാസത്തോടെ വാക്സിനേഷന് 100 ശതമാനത്തിലെത്തിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ഇതിന് വാക്സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ കൂടി ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് അനുവദിക്കും
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ ഹോട്ടല്‍ ക്വാറന്റൈന് ഏഴു ദിവസമാക്കി കുറയ്ക്കുമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാവും. അതേസമയം, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള മറ്റ് യാത്രാ നിബന്ധനകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് ആരോഗ്യ മന്ത്രി ശെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് കാബിനറ്റിനെ ധരിപ്പിച്ചു. രാജ്യത്ത് ഇന്നലെ 63 പുതിയ കൊവിഡ് കേസുകളും ഒരു കൊവിഡ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 99.17 ശതമാനമാണ് രോഗമുക്തി നിരക്ക്. 932 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇവരില്‍ 20 പേര് ഐസിയുവിലും 62 പേര് കൊവിഡ് വാര്‍ഡുകളിലുമാണ്.
കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂട്ടും
കുവൈറ്റില്‍ പിസിആര്‍ പരിശോധനക്കായി ആരോഗ്യമന്ത്രാലയം കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ ഗവര്‍ണറേറ്റിലും ഓരോ കേന്ദ്രം വീതമാണ് അധികമായി സജ്ജീകരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശന വിലക്ക് നീങ്ങുകയും വിമാന സര്‍വീസുകള്‍ സജീവമാവുകയും ചെയ്ത സാഹചര്യത്തിലാണ് കൊവിഡ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ കൂട്ടിയത്. ഇതോടൊപ്പം അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെയും വിദേശത്ത് പോകുന്ന സ്വദേശികളുടെയും എണ്ണം വര്‍ധിച്ചിട്ടുമുണ്ട്. ഇത് മൂലം കൊവിഡ് പരിശോധന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കാപിറ്റല്‍ ഗവര്ണേററ്റില് ഹമദ് അല്‍ ഹുമൈദി ശുവൈഖിലെ ശൈഖ അല്‍ സിദ്റാവി ഹെല്‍ത്ത് സെന്റര്‍, ഹവല്ലിയിലെ സഹ്റ മെഡിക്കല്‍ സെന്റര്‍, ഫര്‍വാനിയ്യയിലെ ഇഷ്ബിലിയ മുതൈബ് ഉബൈദ് അല്‍ ശല്ലാഹി ക്ലിനിക്, അഹ്മദിയിലെ സബാഹ് അല്‍ അഹ്മദ് ഹെല്‍ത്ത് സെന്റര്‍, അല്‍ ഖുറൈന്‍ ഹെല്‍ത്ത് സെന്റര്‍, ജഹ്റയിലെ സഅദ് അല്‍ അബ്ദുല്ല ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് പിസിആര്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : vaccination to 80 percent kuwait return to normal
Malayalam News from malayalam.samayam.com, TIL Network