Jibin George | Samayam Malayalam | Updated: Sep 18, 2021, 5:14 PM
പഞ്ചാബ് കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായി തുടരുന്നതിനിടെയാണ് ഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിങ് രാജിവച്ചത്. രാജ്ഭവനിലെത്തി ഗവർണർ ബർവാരിലാൽ പുരോഹിതിന് രാജിക്കത്ത് കൈമാറി
അമരീന്ദർ സിങ്. Photo: TOI
ഹൈലൈറ്റ്:
- പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് അമരീന്ദർ സിങ് രാജിവച്ചു.
- രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി.
- കോൺഗ്രസിൽ തുടരുമെന്ന് അമരീന്ദർ സിങ്.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും കോൺഗ്രസിൽ തുടരും. അപമാനിതനായിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ഇനി മമതയ്ക്കൊപ്പം; മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ
117 അംഗ നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു എത്തിയതോടെ ഇവരിൽ ഭൂരിഭാഗവും സിദ്ദുവിനൊപ്പമായി. 78 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്ന് സിദ്ദു അനുകൂലികൾ മുൻപ് അവകാശപ്പെട്ടിരുന്നു. അമരീന്ദർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിയ സാഹചര്യത്തിൽ സുനൽ ഝക്കര്‍, പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പ്രതാപ് സിങ് ബജ്വ, മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊച്ചുമകനും എംപിയുമായ രവ്നീത് സിങ് ബിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുൻപാണ് അമരീന്ദറിൻ്റെ രാജിയുണ്ടായത്. പാർട്ടിയിൽ നിന്നും അപമാനം നേരിടേണ്ടി വന്നെന്നും ഇങ്ങനെ തുടരാൻ കഴിയില്ലെന്നും അമരീന്ദർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നതായാണ് വിവരം. ഹൈക്കമാൻഡ് സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.
പട്ടികയിൽ കൊച്ചിയും കോഴിക്കോടും; പ്രതിദിനം 77 ബലാത്സംഗക്കേസുകൾ, രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്
മുഖ്യമന്ത്രി അമരീന്ദർ സിങിനെ മുൻനിർത്തി നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന് ഒരു വിഭാഗം എംഎൽഎമാർ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ കണ്ടതെന്നാണ് റിപ്പോർട്ട്. ഹൈക്കമാൻഡിന് മുന്നിൽ പരാതിയുമായി എത്തിയഎംഎൽ എമാരിൽ നാല് മന്ത്രിമാരും ഉൾപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെയാണ് അമരീന്ദറിനെതിരെ നീക്കം ശക്തമായത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഐസിസി പഞ്ചാബിൽ നടത്തിയ അഭിപ്രായ സർവേയിൽ മുഖ്യമന്ത്രിയുടെ ജനപ്രീതിയിൽ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടത് സിദ്ദുവിനെ അനുകൂലിക്കുന്ന എംഎൽഎമാരാണെന്നാണ് റിപ്പോർട്ടുകൾ.
മോദിയ്ക്ക് പറ്റിയ എതിരാളി രാഹുലല്ല മമതയെന് തൃണമൂൽ പത്രം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amarinder singh resigns as chief minister of punjab
Malayalam News from malayalam.samayam.com, TIL Network