Gokul Murali | Samayam Malayalam | Updated: Sep 18, 2021, 4:42 PM
സ്കൂൾ വിദ്യാർത്ഥിനി പീഡന വിവരം തന്റെ വാര്‍ഡനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയും ഇരയും എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. യുവതി ജോലിക്ക് പോയ സമയത്ത് പ്രതി മകളെ പീഡിപ്പിച്ചത്
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- സ്കൂൾ വിദ്യാർത്ഥിനി പീഡന വിവരം തന്റെ വാര്‍ഡനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
- പ്രതിയും ഇരയും എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു
- യുവതി ജോലിക്ക് പോയ സമയത്ത് പ്രതി മകളെ പീഡിപ്പിച്ചത്
ഏറെ മാസങ്ങളായി ഇയാള്‍ തന്റെ മകളെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിയും ഇരയും എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.
സ്കൂൾ വിദ്യാർത്ഥിനി പീഡന വിവരം തന്റെ വാര്‍ഡനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. കുട്ടി ഹോസ്റ്റലിലാണ് താമസിച്ച് വന്നിരുന്നത്. എന്നാൽ, കൊവിഡിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഷോലാവരത്തുള്ള ഒരു വീട്ടിൽ അമ്മയും മകളും താമസിച്ചു വരികയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ യുവതി ബെംഗളൂരുവിലേക്ക് താമസം മാറുകയും വീട്ടുജോലികള്‍ ചെയ്ത് ജീവിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് പ്രതിയെ പരിചയപ്പെടുന്നതും തുടര്‍ന്ന് ബന്ധം വളര്‍ത്തിയെടുക്കുന്നതും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇരുവരും ഷോലാവരത്തേക്ക് തമാസം മാറുകയുമായിരുന്നു. പിന്നീട്, ഇരുവരും തമ്മിൽ വിവാഹിതരാകുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
യുവതി ജോലിക്ക് പോയ സമയത്ത് പ്രതി മകളെ പീഡിപ്പിച്ചത് എന്നാണ് പോലിസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ മാസങ്ങളോളം ലൈംഗികാതിക്രമം നീണ്ടുനിന്നിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പിന്നീട്, ക്ലാസ് തുടങ്ങി തിരികെ ഹോസ്റ്റലിൽ എത്തിയ പെൺകുട്ടി ഹോസ്റ്റൽ വാര്‍ഡനോട് ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൗൺസിലിങ്ങിന് അയക്കുകയും ചെയ്തു. പരിശോധനയിൽ പെൺകുട്ടിയുടെ അമ്മയും എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി.
മറ്റൊരു സംഭവത്തിൽ വിവാഹിതനാണെന്ന വിവരം മറച്ചു വെച്ച് നിരവധി യുവതികളെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച ഐടി ജീവനക്കാരൻ അറസ്റ്റിൽ. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മലയാളിയായ ഹെറാള്‍ഡ് തോമസ് ആണ് അറസ്റ്റിലായത്.
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെടുന്ന യുവതികളെ ഇയാള്‍ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ കാണിച്ച് പണവും സ്വര്‍ണവും തട്ടുകയും ചെയ്തെന്നുമാണ് കേസ്. ഇത്തരത്തിൽ 15 യുവതികള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. യുവാവിന്റെ ഫ്ലാറ്റിൽ മറ്റൊരു യുവതിയെ കണ്ടതോടെയാണ് മുംബൈ സ്വദേശിയായ യുവതി പോലീസിൽ പരാതി നല്‍കിയത്.
പല യുവതികളുമായും ഇയാള്‍ മൈസൂരുവിലേയ്ക്കും ഹംപി, മടിക്കേരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും ഇയാള്‍ യാത്ര നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും പോലീസ് പിടിച്ചെടുത്തു. പരാതിക്കാരിയായ മുംബൈ സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്താമെന്നും വിവാഹം ചെയ്യാമെന്നും അറിയിച്ചാണ് ഇവരെ ഫ്ലാറ്റിലെത്തിച്ചു താമസിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tamil nadu hiv positive man molest teen stepdaughter for months
Malayalam News from malayalam.samayam.com, TIL Network