Jibin George | Samayam Malayalam | Updated: Sep 18, 2021, 5:48 PM
20 വയസുകാരിയായ മകളെ കാറിൽ എത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയെന്ന നോയിഡയിലെ ബദൽപൂർ സ്വദേശികളായ കുടുംബം നൽകിയ പരാതിയാണ് വ്യാജമെന്ന് പോലീസ് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയെന്ന വീട്ടുകാരുടെ പരാതി വ്യാജം.
- പെൺകുട്ടി പോയത് ആൺസുഹൃത്തിനൊപ്പം.
- കുടുംബത്തിനെതിരെ കേസെടുത്ത് പോലീസ്.
ഭർത്താവ് ലൈംഗികബന്ധം നിർത്തി; സെക്സ് ആവശ്യപ്പെട്ടാൽ മർദ്ദനം; പരാതിയുമായി യുവതി
സഹോദരങ്ങൾക്കൊപ്പം പ്രഭാതസവാരിക്ക് പോയ മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി നോയിഡയിലെ ബദൽപൂർ സ്വദേശികളായ കുടുംബം വ്യാഴാഴ്ചയാണ് പോലീസിനെ സമീപിച്ചത്. കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
പരാതി നൽകിയതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം നടത്തിയ ഇടപെടലുകളാണ് പോലീസിനെ സംശയിപ്പിച്ചത്. തനിക്കൊപ്പം ഉണ്ടായിരുന്ന സമയത്താണ് സഹോദരിയെ അജ്ഞാത സംഘം കാറിൽ തട്ടിക്കൊണ്ടു പോയതെന്ന് ഇളയസഹോദരി മാധ്യമങ്ങളെ അറിയിച്ചു. അജ്ഞാത സംഘത്തിൻ്റെ ആക്രമണം ചെറുക്കാൻ ചേച്ചി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചേച്ചിയെ ബലമായി കാറിലേക്ക് തള്ളിയിട്ട് അവർ കടന്നുകളയുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു. ഇതിന് പിന്നാലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി കുടുംബം ബദൽപുരിൽ പ്രതിഷേധം സംഘടിപ്പിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പരാതി നൽകിയതിന് പിന്നാലെ പ്രതിഷേധം ആരംഭിച്ച കുടുംബത്തിൻ്റെ നടപടിയിൽ പോലീസിന് സംശയം തോന്നിയെങ്കിലും ആദ്യഘട്ടത്തിൽ കാര്യമാക്കിയില്ല. അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഇതിനിടെ തട്ടിക്കൊണ്ട് പോയെന്ന പറയപ്പെടുന്ന ദിവസത്തിന് ഒരു ദിവസം മുൻപ് തന്നെ പെൺകുട്ടി വീട്ടിൽ നിന്നും പോയതായി പോലീസ് കണ്ടെത്തി. വിശദമായ പരിശോധനയിൽ ആൺസുഹൃത്തിനൊപ്പമാണ് പെൺകുട്ടി പോയതെന്ന് കണ്ടെത്തിയതോടെ കുടുംബം നൽകിയ പരാതി വ്യാജമാണെന്ന് വ്യക്തമായി.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പെൺകുട്ടി പോയതെന്ന് പരിശോധനയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് വീട് വിട്ടിറങ്ങിയ പെൺകുട്ടി ബസ് മാർഗം മഥുര വഴി യുപിയിലെ ഗോണ്ടയിലെത്തി. ഇവിടെ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞതായി പോലീസ് പറഞ്ഞു. നാണക്കേട് മറയ്ക്കാനാണ് കുടുംബം തട്ടിക്കൊണ്ട് പോകൽ പരാതി നൽകിയതെന്നും വ്യക്തമായി.
രോഗിയായ രണ്ടാനച്ഛൻ മകളെ മാസങ്ങളോളം പീഡിപ്പിച്ചു; ക്രൂരതയ്ക്കിരയായത് എട്ടാം ക്ലാസുകാരി
പെൺകുട്ടിയുടെ അമ്മാവനും ഡൽഹി പോലീസിലെ എഎസ്ഐയുമായ വ്യക്തിയാണ് വ്യാജ പരാതി നൽകാനുള്ള നിർദേശം കുടുംബത്തിന് നൽകിയത്. പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും ഇതിൽ പങ്കാളികളാണ്. വ്യാജ പരാതി നൽകിയതിനും റോഡ് ഉപരോധിച്ചതിനും ഇവർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയിൽ നിന്നും പോലീസ് വിശദീകരണം തേടിയിരുന്നു. യുപി സർക്കാരിനെയും പോലീസിനെയും പ്രതിരോധത്തിലാക്കിയ കേസിൽ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തിയ അന്വേഷണ സംഘത്തിന് ഉത്തർപ്രദേശ് ഡിജിപി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മരക്കാർ-അറബിക്കടലിന്റെ സിംഹത്തിനെതിരെ കേസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : college student kidnap complaint is fake says noida police
Malayalam News from malayalam.samayam.com, TIL Network