Jibin George | Samayam Malayalam | Updated: Sep 18, 2021, 7:23 PM
നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ. Photo: ANI/ TOI
ഹൈലൈറ്റ്:
- സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു.
- നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം.
- തയ്യാറെടുപ്പുകൾ നടത്താൻ നിർദേശം.
‘കണ്ണിൽ പൊടിയിടുന്നു’; ജിഎസ്ടി വന്നാലും പെട്രോൾ വില കുറയില്ലെന്ന് മന്ത്രി; ‘സെസ് ഒഴിവാക്കിയാൽ മതി’
പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്കുകള്‍ തയ്യാറാക്കണം. സ്കൂളുകളിലും മാസ്കുകള്‍ കരുതണം. ഒക്ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്സിനേഷന് സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.
കൊവിഡാനന്തര വിദ്യാഭ്യാസം: കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി
പ്രതിവാര ഇന്ഫക്ഷന് റേഷ്യോ 10 ല്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവിൽ ഇത് 8 ശതമാനമായിരുന്നു. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന് നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും. സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക.
മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിനേഷന് സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷന് നല്കാന് പ്രത്യേക ഡ്രൈവ് നടത്തും. വാക്സിനേഷന് സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവത്ക്കരണ നടപടികള്‍ ശക്തമാക്കും.
ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആര്.ആര്.ടി.കള്‍, അയല്പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല; ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുമതിയില്ല
അതേസമയം, കൊവിഡ് കേസുകളിൽ കുറവുണ്ടായെങ്കിലും സംസ്ഥാനത്തെ ബാറുകളും തിയേറ്ററുകളും ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി തൽക്കാലം നൽകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ബാർ ഹോട്ടലുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയില്ല. പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിക്കുക. ബാറുകൾ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബാർ ഉടമകൾ രംഗത്തുവന്നെങ്കിലും ആവശ്യം ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
പ്രതിവാര ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ (ഡബ്ലുഐപിആർ) 10നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ജില്ലകളിൽ നിലവിൽ നടത്തുന്ന സമ്പർക്കാന്വേഷണത്തിൻ്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതൽ നടത്തനമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ആർആർടികൾ, അയൽപക്ക സമിതികൾ എന്നിവരെ ഉപയോഗിച്ച് സമ്പർക്ക വിലക്ക് ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ ഇല്ലാത്താവർ പരിശോധന നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജല പാതാ പദ്ധതി സർവ്വേ; പൊട്ടിത്തെറിച്ച് കണ്ണുർ കോർപറേഷൻ മേയർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : schools reopen in kerala in november first says cm pinarayi vijayan
Malayalam News from malayalam.samayam.com, TIL Network