Curated by Samayam Desk | Lipi | Updated: Sep 18, 2021, 3:23 PM
ഉരുളക്കിഴങ്ങ്
ഇതിനായി വേണ്ടത് ഉരുളക്കിഴങ്ങും ഗോതമ്പു പൊടിയുമാണ്. തേന്‍, തൈര് എന്നിവയും ഇതില്‍ ചേര്‍ക്കും. പൊതുവേ സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മുഖത്തുണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാകാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും അണുക്കളെയും ബാക്ടീരിയകളെയും ചർമ്മത്തിൽ നിന്ന് അകറ്റി നിർത്താനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളെല്ലാം ഉരുളക്കിഴങ്ങിലും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ അസിഡിക് ഗുണങ്ങൾ അടഞ്ഞുപോയ ചർമ്മ സുഷിരങ്ങളെ തുറക്കാൻ അനുവദിക്കുന്നു.ചര്‍മ സുഷിരങ്ങളില്‍ അടിഞ്ഞു കൂടുന്ന അഴുക്കാണ് പലപ്പോഴും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്. ഇതിനുളള നല്ലൊരു പരിഹാരമാണ് ഇത്. മുഖത്തെ പിഗ്മന്റേഷന് ഇത് നല്ലതാണ്.
തേന്‍
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ വരദാനമാണ് തേന്‍. ഔഷധ മൂല്യം ഏറെയുള്ള തേന്‍ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വിശേഷപ്പെട്ടതാണ്. മൃദുലവും സുന്ദരവുമായ മേനി നില നിര്‍ത്താനും ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയുമാണ് തേന്‍.തേന്‍ സ്വാഭാവികമായി നിറം നല്കാന് കഴിവുണ്ട്. തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവുമെല്ലാം പ്രദാനം ചെയ്യാന്‍ ഇത് ഏറെ നല്ലതുമാണ്.തേൻ മുഖ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും പുതിയ മുഖക്കുരു ഉണ്ടാകുന്നത് തടഞ്ഞു നിർത്തുകയും ചെയ്യുന്നു. മുഖക്കുരുവിനെ അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങളാൽ നിയന്ത്രിക്കുകയും തടഞ്ഞു നിർത്തുകയും ചെയ്യുന്നു.ചർമ്മത്തിൽ ജലാംശം നിലനിർത്തി തിളക്കമുള്ളതാക്കാൻ സഹായിക്കും.
തൈര്
ഗോതമ്പു പൊടിയും അരിപ്പൊടിയുമെല്ലാം ഫേസ് സ്ക്രബുകളായി ഉപയോഗിയ്ക്കുന്നവയാണ്. മുഖത്തിന് സ്വാഭാവിക മൃദുത്വം നല്കുന്ന ഒന്നാണ് ഗോതമ്പു പൊടി. ആരോഗ്യ സംരക്ഷണത്തില്‍ മാത്രമല്ല, സൗന്ദര്യ സംകക്ഷണത്തിലും മികച്ചതാണ് തൈര്. ചര്‍മത്തിന് ഈര്‍പ്പം നല്കുന്ന, ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്ന, പ്രോട്ടീന്‍ ഗുണം നല്കുന്ന ഒന്നാണിത്. ലാക്ടിക് ആസിഡ് അടങ്ങിയ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും, ഇത് വളരെനേരം ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു. ചർമ്മത്തിലെ കരുവാളിപ്പ്, മങ്ങൽ, നിറവ്യത്യാസം എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു.
നാലു ചേരുവകളും
ഇതിനായി മുകളില്‍ പറഞ്ഞ നാലു ചേരുവകളും ചേര്‍ത്തിളക്കി പായ്ക്ക് തയ്യാറാക്കാം. പിന്നീട് മുഖം നല്ലതുപോലെ ക്ലെന്‍സ് ചെയ്യാം.പാലോ ഇതു പോലെയുളള പ്രകൃതിദത്ത വസ്തുക്കളോ ഇതിനായി ഉപയോഗിയ്ക്കാം. പിന്നീട് മുഖം തുടച്ച ശേഷം ഈ പായ്ക്ക് മുഖത്ത് പുരട്ടാം. ഇത് പതുക്കെ സ്ക്രബ് ചെയ്ത് മുഖത്തു തന്നെ വച്ച് ഉണങ്ങാന്‍ അനുവദിയ്ക്കുക. പിന്നീട് ഇത് കഴുകാം. കഴുകി തുടച്ച ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ഇത് മുഖത്തെ പിഗ്മെന്റേഷന് തടയാനും മുഖചര്‍മം നന്നാക്കാനുമെല്ലാം ഏറെ നല്ലതാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : wheat flour pack for pigmentation
Malayalam News from malayalam.samayam.com, TIL Network