ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്
വിസ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായത് 6,470 പേര്
റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ച് രാജ്യത്ത് താമിക്കുന്നവരാണ് അറസ്റ്റിലായവരില്‍ ഏറെയും. 6,470 പേര് റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനും 1,814 പേര് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഏറ്റവും കൂടിതല്‍ പേര് പിടിയിലായത് അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ്. 8,182 പേരാണ് ആവശ്യമായ രേഖകളില്ലാതെ വിവിധ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിച്ചതിനും അനധികൃതമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതിനും പിടിയിലായത്.
അതിര്‍ത്തി ലംഘിച്ചത് കൂടുതലും എത്യേപ്യക്കാര്
നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ 304 പേരെയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ വച്ച് രക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇവരില്‍ 64 ശതമാനം പേരും എത്യോപ്യക്കാരാണ്. 32 ശതമാനം പേര് യമനികളും നാലു ശതമാനം പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിച്ച 21 പേരെയും അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുകയും യാത്രാസൗകര്യം ഒരുക്കുകയും ചെയ്ത 13 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
നിയമ നടപടികള്‍ കാത്തുകഴിയുന്നത് 84,000ത്തിലേറെ പേര്
നിലവില്‍ വിവിധ നിയമലംഘനങ്ങളെ തുടര്‍ന്ന് പിടികൂടപ്പെട്ട 84,038 പേരാണ് നിയമ നടപടികള്‍ കാത്തു കഴിയുന്നത്. ഇവരില്‍ 73,291 പേര് പുരുഷന്മാരും 10,747 പേര് സ്ത്രീകളുമാണ്. ഇവരെ നിയമനടപടികള്‍ക്കു ശേഷം നാടുകടത്തുന്നതിനു മുന്നോടിയായി ആവശ്യമായ യാത്രാ രേഖകള്‍ ശരിയാക്കാന്‍ 66,956 പേരെ ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 3,799 പേര് രേഖകള്‍ ശരിയാക്കി യാത്രയ്ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നത്. ഇതിനു പുറമെ, ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia extensive raid for illegal occupants and 16,466 people were arrested in a week
Malayalam News from malayalam.samayam.com, TIL Network