Sumayya P | Samayam Malayalam | Updated: 09 Jun 2021, 11:36:00 AM
യുവതി 5,000 ദിര്‍ഹം നഷ്ടപരിഹാരമായി ഭര്‍ത്താവിന് നല്‍കാനാണ് അല്‍ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചത്.
Also Read: ഖത്തര്‍ ജനസംഖ്യയില്‍ പകുതിയിലേറെ പേരും രണ്ട് ഡോസ് വാക്സിന് എടുത്തു
വീടിന്റെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താണ് വീടിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് പരാതിയില്‍ യുവാവ് വ്യക്തമാക്കി. എന്നാല്‍, ഭാര്യ കത്തി ഉപയോഗിച്ച് ക്യാമറകള്‍ നശിപ്പിക്കുകയായിരുന്നു. എന്തിനാണ് ഭാര്യ ഇങ്ങിനെ ചെയ്തത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. അതുകൊണ്ടാണ് താന്‍ പരാതിയുമായി കോടതിയെ സമീപിച്ചതെന്നും യുവാവ് പറഞ്ഞു.
ക്യാമറ നശിപ്പിച്ച കാര്യം സമ്മതിച്ച യുവതി, മറ്റ് വസ്തുക്കള്‍ നശിപ്പിക്കുകയോ ഭര്‍ത്താവിന് മാനസിക ആഘാതം ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. വാദംകേട്ട കോടതി 5,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ മാനസിഘാതത്തിന് കൂടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ വിധിക്കെതിരെ അപ്പീല്‍ പോയെങ്കിലും കീഴ്ക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് ഭൗതികവും മാനസികവുമായി ആഘാതമുണ്ടായി എന്നതിന് തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് ഭാര്യയുടെ അഭിഭാഷന് കോടതിയില്‍ വാദിച്ചു. എന്നാല്‍ 5000 ദിര്‍ഹമിനു പുറമെ കോടതിച്ചെലവ് കൂടി ഭാര്യ ഭര്‍ത്താവിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
പെട്രോള്‍ വിലയില്‍ ഇനി പേടിയില്ല; ടിന്സിന് ചുക്കുടു വണ്ടിയുണ്ട്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman ordered to pay husband dh5000 for destroying his cctv cameras in uae
Malayalam News from malayalam.samayam.com, TIL Network