യുവതിയെ കാണാനായി വീട്ടിലെത്തിയ 25കാരനെ യുവതിയുടെ അച്ഛൻ അടക്കമുള്ളവര്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് രാത്രിയിൽ പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതീകാത്മക ചിത്രം Photo: Agencies
ഹൈലൈറ്റ്:
- യുവാവ് മരിച്ചത് വെള്ളിയാഴ്ച
- നാലു പേരെ കസ്റ്റഡിയിലെടുത്തു
- സംഭവം മധ്യപ്രദേശിൽ
90 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നാട്ടുകാരിൽ ചിലര്‍ ദേഹത്തു തീപടര്‍ന്ന നിലയിൽ യുവാവിനെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു നാട്ടൂകാര്‍ ഇദ്ദേഹത്തിൻ്റെ ദേഹത്തെ തീയണച്ച് ആശുപത്രിയിലേയ്ക്ക് എത്തിച്ചത്.
സംഭവദിവസം യുവതിയെ കാണാനായി യുവാവ് വീട്ടിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇദ്ദേഹത്തെ യുവതിയുടെ ബന്ധുക്കള്‍ പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാഹുൽ യാദവ് (25) എന്ന യുവാവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
Also Read: ‘കരുണാകരൻ്റെ ശൈലി പിണറായിക്കുണ്ട്, ആ അഭ്യാസം വഴങ്ങുന്നത് മുഖ്യമന്ത്രിക്ക് മാത്രം’; കെ മുരളീധരൻ
യുവതിയുടെ വീട്ടുകാര്‍ക്കെതിരെ യുവാവ് മരണമൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. യുവതിയുടെ അച്ഛൻ ഉള്‍പ്പെടെ നാലു പേരുടെ പേരുകളാണ് യുവാവ് പറഞ്ഞത്. കാമുകിയുടെ മൂത്ത സഹോദരനും മറ്റു രണ്ട് പേരും കൊലപാതകക്കേസിൽ പ്രതികളാകും. ദീപക് ശര്‍മ, വിഷ്ണു ശര്‍മ എന്നീ രണ്ട് പേരുകളും പിന്നെ മറ്റു രണ്ട് പേരുടെ പേരുവിവരങ്ങളുമാണ് യുവാവ് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. നാലു പ്രതികളെയും കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. അതേസമയം, യുവതിയ്ക്ക് 50 ശതമാനം പൊള്ളലേറ്റതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കേസിലെ പ്രതികളുടെ വീട് പൊളിച്ചു നീക്കാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനൽ കുറ്റങ്ങളിൽ ഏര്‍പ്പെടുന്ന പ്രതികള്‍ക്ക് സംസ്ഥാന സര്‍ക്കര്‍ നല്കുന്ന ശിക്ഷയുടെ ഭാഗമാണിത്. പ്രതികളുടെ വീട് പൊളിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചതായി സാഗര്‍ ജില്ലയിൽ നിന്നുള്ള എംഎൽഎയും മന്ത്രിയുമായ ഭൂപേന്ദ്ര സിങ് അറിയിച്ചു.
Also Read: ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ, ബിജെപി അധ്യക്ഷനാകുമോ സുരേഷ് ഗോപി? ആറുമാസത്തിനുള്ളിൽ പാര്‍ട്ടിയിൽ അഴിച്ചുപണി
ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകള്‍ പൊളിക്കുന്നത് മധ്യപ്രദേശിൽ നിലവിലുള്ള ഒരു ശിക്ഷാരീതിയാണ്. മുൻപ് ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീടുകള്‍ പൊളിച്ചു നീക്കാനും മധ്യ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വാഹനാപകടമുണ്ടാക്കിയെന്ന് ആരോപിച്ച് 45 വയസുള്ള യുവാവിനെ ലോറിയുടെ പിന്നിൽ കെട്ടി വലിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കാണ് സര്‍ക്കാരിൻ്റെ ശിക്ഷ. റോഡിലൂടെ വാഹനത്തിൽ കെട്ടിവലിച്ചതു മൂലം ഗുരുതരമായി പരിക്കേറ്റ യുവാവ് അടുത്ത ദിവസം ആശുപത്രിയിൽ വെച്ചു മരിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മൂന്ന് വീടുകള്‍ തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ പൊളിച്ചു നീക്കുകയായിരുന്നു. മധ്യപ്രദേശിലെ പതാൻ പട്ടണത്തിൽ അനധികൃതമായി നിര്‍മിച്ച വീടുകള്‍ ഉള്‍പ്പെടെയാണ് പൊളിച്ചു നീക്കിയത്.
കൊവിഡ് കാലത്ത് തള്ളിക്കയറേണ്ട, ഈ ബാങ്കില്‍ 24 മണിക്കൂറും സേവനം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mp administration to demolish house of accused who allegedy set youth on fire for visiting his girlfriend
Malayalam News from malayalam.samayam.com, TIL Network