മറ്റേതെങ്കിലും സംഘടന വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് എല്ലാ മുസ്ലിംകളുടെയും പേരില്‍ കെട്ടിവെക്കരുത്. മുസ്ലിങ്ങള്‍ക്ക് ലൗജിഹാദ് , നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന അജണ്ട ഇല്ല
ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഹൈലൈറ്റ്:
- ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം
- ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല
- വര്‍ഗ്ഗീയ പ്രസ്താവനകളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കരുത്
ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല. ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. ബിഷപ്പ് വിഷയത്തിൽ സർക്കാർ ഇടപെടലിനെതിരെയും സമസ്ത വിമർശനം ഉന്നയിച്ചു.
Also Read : ‘കരുണാകരൻ്റെ ശൈലി പിണറായിക്കുണ്ട്, ആ അഭ്യാസം വഴങ്ങുന്നത് മുഖ്യമന്ത്രിക്ക് മാത്രം’; കെ മുരളീധരൻ
വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലായിരുന്നു സർക്കാർ ഇടപെടൽ. ഇത് തെറ്റാണെന്നും തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാർ ഭാഗത്തു നിന്നുണ്ടായ ഇടപെടൽ ഒരു വിഭാഗത്തെ വേദനിപ്പിക്കുന്നതായി. തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. താമരശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ പരാമർശങ്ങൾ തെറ്റാണ്.’ സമസ്ത അധ്യക്ഷൻ പറഞ്ഞു.
ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലർ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഇതിന് മതപരമായ പിൻബലമില്ല. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
Also Read : നാർക്കോട്ടിക് ജിഹാദിനു പുറമെ ‘ഈഴവ ഗൂഢ പദ്ധതികളും’; വിവാദ പരാമർശവുമായി ഫാ. റോയി കണ്ണൻചിറ
ഇസ്ലാമില്‍ മതം മാറ്റാന്‍ ജിഹാദ് ഇല്ല. ഇസ്ലാം മതം ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്ന ഒന്നല്ല ലൗ ജിഹാദ് എന്ന പ്രവണത. മര്‍ഹസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടുകള്‍ സമസ്തയില്‍ നിന്ന് ഉണ്ടായിട്ടില്ല. മറ്റേതെങ്കിലും സംഘടന വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് എല്ലാ മുസ്ലിങ്ങളുടെയും പേരില്‍ കെട്ടിവെക്കരുത്. മുസ്ലിങ്ങള്‍ക്ക് ലൗജിഹാദ് , നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന അജണ്ട ഇല്ലെന്നും സമസ്ത അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Also Read : ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ, കുട്ടികൾക്ക് പൂർണ സംരക്ഷണം; വിശദീകരിച്ച് വിദ്യാഭ്യാസമന്ത്രി
ഒരു വിഭാത്തെ നോവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന രീതിയില്‍ ഒരു മത മേലാധ്യക്ഷന്മാരുടെ ഭാഗത്തു നിന്നും ഒരുതരത്തിലുള്ള നടപടിയും ഉണ്ടാവരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ബിഷപ്പ് മാര്‍ക്ക് അഭിപ്രായം പറയാം എന്നാല്‍ ഇത്തരം വര്‍ഗ്ഗീയ പ്രസ്താവനകളെ സര്‍ക്കാര്‍ ഒരിക്കലും പ്രോല്‍സാഹിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി; വിലയിരുത്തലുമായി ഡിസിസി അധ്യക്ഷന്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : muhammed jifri muthukoya thangal on love jihad and narcotic jihad
Malayalam News from malayalam.samayam.com, TIL Network