Curated by Samayam Desk | Lipi | Updated: Sep 21, 2021, 6:03 PM
ആരോഗ്യകരമായ ജ്യൂസുകളില്‍ ഒന്നാണ് പേരയ്ക്കാ ജ്യൂസ്. ഇതിന്റെ ഗുണങ്ങള്‍ ഏറെയാണ്.
ഭാരം കുറയ്ക്കാം
കലോറി കുറവുള്ള പേരയ്ക്ക പോഷക ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്. അതിനാൽ, വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങൾ ലഭിക്കാൻ, കലോറി ഉപഭോഗം വർദ്ധിക്കുമെന്ന പേടിയില്ലാതെ ദിവസവും നിങ്ങൾക്ക് ഈ ജ്യൂസ് കുടിക്കാം.
പേരയ്ക്കയിൽ ഫോളിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി -9 അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്റെ നാഡീവ്യൂഹം വികസിപ്പിക്കാൻ സഹായിക്കും എന്നതിനാൽ ഗർഭിണികൾക്ക് ശുപാർശ ചെയ്യുന്നു. നവജാതശിശുവിനെ നാഡീ സംബന്ധമായ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും ഇതിന് കഴിയും.
സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു
നിങ്ങളുടെ ശരീരത്തിലെ പേശികൾക്ക് ആശ്വാസം പകരുന്ന മഗ്നീഷ്യം അടങ്ങിയ പേരക്ക ജ്യൂസ് സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കുവാൻ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ഉത്കണ്ഠയും അസ്വസ്ഥതയും കുറയ്ക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു.
വിറ്റാമിൻ എ യുടെ സമ്പന്നമായ ഉറവിടമാണ് പേരയ്ക്ക. ഇതിനർത്ഥം പേരയ്ക്ക കണ്ണിന്റെ ആരോഗ്യത്തിന് ഒരു ഉത്തേജകമാകുമെന്നാണ്. ഇത് കാഴ്ചശക്തിയുടെ അപചയം തടയാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരത്തിന്റെ രൂപം മന്ദഗതിയിലാക്കാനും മാക്യുലർ ഡീജനറേഷനും സഹായിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഇത് സഹായിക്കുന്നു. ജലദോഷവും ചുമയും സുഖപ്പെടുത്തുന്നതിനും ഇത് ഫലപ്രദമാണ്. പേരക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമായ ഇതിന് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. വയറിളക്കം പോലുള്ള ദഹന വൈകല്യങ്ങളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഈ ഗുണങ്ങൾ സഹായിക്കും.പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ലൈകോപീൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി, മറ്റ് പോളിഫെനോളുകൾ എന്നിവ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഇത് സഹായിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിനും സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും പേരയ്ക്ക കഴിക്കുന്നത് നമ്മെ സഹായിക്കുന്നു
ആരോഗ്യകരമായ ചർമ്മം
വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പേരയ്ക്ക ജ്യൂസ് ചർമ്മത്തെ പോഷിപ്പിക്കുകയും ആരോഗ്യകരവും തിളക്കമാർന്നതുമായി നിലനിർത്തുകയും ചെയ്യുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഈ വസ്തുക്കൾ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും ചെയ്യുന്നു. അതിലൂടെ യുവത്വം തുളുമ്പുന്ന ചർമ്മം നിലനിർത്തുവാനും നിങ്ങൾക്ക് സാധിക്കുന്നു.ഈ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖത്തെ മുഖക്കുരുവും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : why guava juice is one of the best fruit juice
Malayalam News from malayalam.samayam.com, TIL Network