ഏത് ബ്രാൻഡ് ആയാലും വാങ്ങുന്നത് എവിടെ നിന്നായാലും പുതിയ ഒരു ഫോൺ വാങ്ങാൻ അത്ര അനുയോജ്യമായ സമയമല്ല ഇത്
പുതിയ ഐഫോൺ 13 സീരീസ് നിങ്ങളെ ഇപ്പോൾ പ്രലോഭിപ്പിക്കുന്നുണ്ടാകും, അല്ലെങ്കിൽ പഴയ ഐഫോണുകൾക്കുള്ള ഡിസ്കൗണ്ടുകൾ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടാകാം. ഒരു പക്ഷേ നിങ്ങൾ ആൻഡ്രോയിഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ പോലും, പുതിയ ഒരു മുൻനിര ഫോണിലേക്ക് മാറാൻ ആഗ്രഹം തോന്നിയിട്ടുണ്ടാകാം. എന്നാൽ, ഏത് ബ്രാൻഡ് ആയാലും വാങ്ങുന്നത് എവിടെ നിന്നായാലും പുതിയ ഒരു ഫോൺ വാങ്ങാൻ അത്ര അനുയോജ്യമായ സമയമല്ല ഇത്. അതിന്റെ ചില കാരണങ്ങൾ ഇതാണ്.
പുതിയ ഫോണുകൾ വരുന്നു
നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നത് ഒരു മുൻനിര ഫോണോ മിഡ് റേഞ്ച് ഫോണോ ആയിക്കോട്ടെ, പുതിയ മോഡലുകൾ എപ്പോഴും വിപണയിലേക്ക് എത്തുന്നുണ്ട്. എന്നാൽ അവയിൽ പലതും അധികം വൈകാതെ പുറത്തിറങ്ങും എന്നുള്ളപ്പോൾ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഏതായിരിക്കുമെന്ന് കാത്തിരിന്ന് പരിഗണിക്കേണ്ട ഒന്നാണ്.
വിവോ എക്സ് 70 സീരീസ്, പിക്സൽ 6, ഷവോമി 11 ടി സീരീസ്, സാംസങ് ഗാലക്സി എസ് 21 എഫ്ഇ, വൺപ്ലസ് 9 ആർടി തുടങ്ങിയ നിരവധി ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ എക്സ് 70 സീരീസ്, ഷവോമി 11 ടി എന്നിവ സെപ്റ്റംബറിൽ തന്നെ പുറത്തിറങ്ങുന്നുണ്ട്. ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുന്നതിനു പകരം ഈ ഫോണുകൾ എത്തുന്ന വരെ കാത്തിരിക്കുന്നതാകും നല്ലത്.
ഉത്സവ സീസൺ ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു
വർഷങ്ങളായി, ദീപാവലി-ദസറ എന്നിവയോട് അനുബന്ധിച്ചു ഓഫറുകളും മറ്റും കിഴിവുകളും വലിയ രീതിയിൽ ഉണ്ടാകാറുണ്ട്. ദീപാവലിക്ക് ഒരു മാസം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നിരിക്കെ നിങ്ങൾ ഇപ്പോൾ ഒരു ഫോൺ വാങ്ങുകയാണെങ്കിൽ ചില നല്ല ഡീലുകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ ഡിസ്കൗണ്ടുകൾ എന്നിവ നഷ്ടമായേക്കും.
അതെ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയും വലിയ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നതായി നിങ്ങൾക്കറിയാം, അവ അത്രയും വലിയ ഓഫറുകൾ ആയിരിക്കില്ല. എന്നാലും നിങ്ങൾ ഇപ്പോൾ നൽകേണ്ടി വരുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ഫോണുകൾ ലഭിച്ചേക്കും. ഐഫോൺ 12 പോലെ ഇപ്പോൾ ഡിസ്കൗണ്ടുകളിൽ ഉള്ള ഫോണുകൾക്ക് പോലും ദീപാവലിക്ക് കൂടുതൽ വില കുറച്ചേക്കാം.
ബ്രാൻഡുകൾ മികച്ച 5ജി പിന്തുണ നൽകാൻ തുടങ്ങിയിരിക്കുന്നു
ഇത് എല്ലാ ഉപയോക്താക്കൾക്കും ബാധകമായിരിക്കില്ല, പക്ഷേ നിങ്ങൾ ദീർഘകാല ഉപയോഗത്തിനായാണ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ ഇതിനോടകം തന്നെ 5ജി ഒരു അത്യാവശ്യ സവിശേഷതയായി കാണുന്നുണ്ടാകും. എന്തായാലും, മിക്ക മിഡ് റേഞ്ച് ഫോണുകളിലും ചില മുൻനിര ഫോണുകളിൽ പോലും ഇപ്പോൾ ഒന്നോ രണ്ടോ 5 ജി ബാൻഡുകൾ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ, 5ജി ഇന്ത്യയിൽ ഉപയോഗയോഗ്യമായി കഴിയുമ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇത് ഒരു തടസ്സമാകും.
ഒന്നോ രണ്ടോ ബാൻഡുകൾ മാത്രമുള്ള ഫോണുകളിലെ 5ജി പിന്തുണ, ഇന്ത്യയിൽ 5ജി അത് ഉണ്ട് എന്ന് പറയാൻ മാത്രമായേക്കാം. ഇതിലെ നല്ല വാർത്ത എന്തെന്നാൽ, ചില ബ്രാൻഡുകൾ ഇത് ശ്രദ്ധിക്കുകയും അവരുടെ ഫോണുകളിൽ ഒന്നിലധികം ബാൻഡുകൾ വാഗ്ദാനം ചെയ്യാൻ ആരംഭിച്ചു എന്നതാണ്. ഒരു 5ജി ഫോണാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ അടുത്ത തലമുറയിലെ ഫോണുകൾക്കായി കാത്തിരിക്കുന്നതാണ് അഭികാമ്യം.
Web Title: Buying a new smartphone heres why you should probably wait a little longer