Curated by Samayam Desk | Lipi | Updated: Sep 21, 2021, 4:03 PM
ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിൻ്റെ ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന കറുപ്പ് നിറം. മുഖത്തെ ചർമത്തിൽ നിന്നും വ്യത്യസ്തമായി കഴുത്തിലെ ചർമത്തിൽ മാത്രം കറുപ്പുനിറം ഉണ്ടാവുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്.
പുളി
ഇതിനായി മൂന്നു സ്റ്റെപ്പില്‍ ഒരു പ്രത്യേക ബ്ലീച്ചിംഗ് ആന്റ് പായ്ക്ക് വേണം. ഇതിനായി വേണ്ട ചേരുവകള്‍ പുളി, പഞ്ചസാര, കാപ്പിപ്പൊടി, തക്കാളി, തൈര്, അരിപ്പൊടി, ഗോതമ്പുപൊടി എന്നിവയാണ്. പുളി നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന വസ്തുവാണ്.വാളന്‍ പുളിയ്ക്ക് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതാണ് നിറം നല്കാന് സഹായിക്കുന്നത്. തികച്ചും സ്വാഭാവിക ചേരുവപയായതിനാല് ദോഷവും വരുന്നില്ല. ഇതിലെ ഹൈഡ്രോക്സി ആഡിഡാണ് ഈ ഗുണം നല്‍കുന്നത്. പല ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് വാളന്‍ പുളി.
തൈര്
മൂന്നാമത്തെ സ്റ്റെപ്പിനായി ഉപയോഗിയ്ക്കുന്ന അരിപ്പൊടി, ഗോതമ്പു പൊടി, തൈര് എന്നിവയും സൗന്ദര്യ ഗുണങ്ങളില്‍ മികച്ചു നില്ക്കുന്നവയാണ്. ആരോഗ്യ സംരക്ഷണത്തില്‍ മാത്രമല്ല, സൗന്ദര്യ സംകക്ഷണത്തിലും മികച്ചതാണ് തൈര്. ചര്‍മത്തിന് ഈര്‍പ്പം നല്കുന്ന, ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്ന, പ്രോട്ടീന്‍ ഗുണം നല്കുന്ന ഒന്നാണിത്. . ലാക്ടിക് ആസിഡ് അടങ്ങിയ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും, ഇത് വളരെനേരം ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു. ചർമ്മത്തിലെ കരുവാളിപ്പ്, മങ്ങൽ, നിറവ്യത്യാസം എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു.
തക്കാളി
ഇതില്‍ അടുത്ത സ്റ്റെപ്പിനായി ഉപയോഗിയ്ക്കുന്ന തക്കാളി, കാപ്പിപ്പൊടി, പഞ്ചസാര എന്നിവയും സൗന്ദര്യപരമായ പല ഉപയോഗങ്ങളും ഉള്ളതാണ്. ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലൻസറാണ് തക്കാളി നീര് . ഇത് ബ്ലീച്ചിംഗിന്റെ ഫലം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. പലപ്പോഴും വേനൽക്കാലത്ത് സൂര്യനിൽ നിന്നേൽക്കുന്ന ചൂട് കാരണം മുഖത്തെ ചര്‍മം കരുവാളിക്കാറുണ്ട്. ഇതില്ലാതാക്കാൻ തക്കാളി നീര് ഉപയോഗിക്കാവുന്നതാണ്. മുഖത്തെ കരുവാളിപ്പു മാറാനും മുഖത്തിന് നിറം വയ്ക്കാനുമെല്ലാം ഇതേറെ നല്ലതാണ്. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് കാപ്പിപ്പൊടി. ഇതു പോലെ പഞ്ചസാര നല്ലൊരു സ്ക്രബറും കൂടിയാണ്
ഇതു ചെയ്യാന്‍
ഇതു ചെയ്യാന്‍ ആദ്യം പുളി അല്പം വെള്ളമൊഴിച്ച് പേസ്റ്റാക്കുക. ഇത് കഴുത്തില്‍ വച്ച് നല്ലതു പോലെ സ്ക്രബ് ചെയ്യണം. അല്പനേരം ഇതു ചെയ്യണം. ശേഷം തുടച്ചു മാറ്റുക. പിന്നീട് പകുതി തക്കാളി കാപ്പിപ്പൊടിയിലും പഞ്ചസാരയിലും മുക്കി ഇതു വച്ച് അല്പനേരം കഴുത്തിലെ കരുവാളിപ്പില്‍ സ്ക്രബ് ചെയ്യണം. ഇത് ചെയ്തു കഴിഞ്ഞ് തുടച്ചു മാറ്റുക. പിന്നീട് തൈര്, ഗോതമ്പു പൊടി, അരിപ്പൊടി എന്നിവ ചേര്‍ത്തിളക്കി പേസ്റ്റാക്കുക. ഇത് കഴുത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. കഴുത്തിലെ കരുവാളിപ്പിന് ഇത് നല്ല മരുന്നാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : dark neck remedy
Malayalam News from malayalam.samayam.com, TIL Network