കൊവിഡ് 19 നിയന്ത്രണങ്ങള്‍ ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ കിറ്റ് വിതരണം അവസാനിപ്പിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മന്ത്രി ജി ആർ അനിൽകുമാർ Photo: Facebook
ഹൈലൈറ്റ്:
- തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി
- വിതരണത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്
- ചര്‍ച്ച ചെയ്തു തീരുമാനിക്കും
ആദ്യ ലോക്ക് ഡൗൺ കാലത്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റ് ഇനി കിട്ടില്ലെന്നും കിറ്റ് വിതരണം അവസാനിപ്പിച്ചെന്നുമായിരുന്നു ഇന്നു പുറത്തു വന്ന റിപ്പോര്‍ട്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും അവസാനിച്ച സാഹചര്യത്തിൽ കിറ്റ് വിതരണം അവവസാനിപ്പിക്കാമെന്നും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താൽ കിറ്റ് വിതരണം എളുപ്പമല്ലെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്.
സര്‍ക്കാരിൻ്റെ സാമ്പത്തികനില കണക്കിലെടുത്ത് കിറ്റ് വിതരണം ഏറെക്കാലും തുടരാൻ കഴിയില്ലെന്ന് ധനവകുപ്പ് നേരത്തെ തന്നെ നിലപാടറിയിച്ചിരുന്നു. ഓണത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിതരണം ചെയ്ത പ്രത്യേക ഭക്ഷ്യക്കിറ്റിന് പണം അനുവദിക്കുന്ന ഫയലിലായിരുന്നു ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാക്കാലത്തും കിറ്റ് നല്‍കുന്നത് തുടരാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കെങ്കിലും സൗജന്യ കിറ്റ് നല്‍കണമെന്ന നിലപാടായിരുന്നു ഭക്ഷ്യവകുപ്പിൻ്റേത്.
കൊവിഡ് 19 വ്യാപനം തുടങ്ങി രാജ്യം ലോക്ക് ഡൗണിലേയ്ക്ക് പോയ സമയത്തായിരുന്നു സര്‍ക്കാര്‍ സൗജന്യ കിറ്റ് വിതരണം തുടങ്ങിയത്. സംസ്ഥാനത്തെ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള തീരുമാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർ പോലും റേഷൻ കിറ്റുകൾ വാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയത്തിൻ്റെ കാരണങ്ങളിലൊന്നായി പോലും വിലയിരുത്തപ്പെട്ടത് കിറ്റ് വിതരണമായിരുന്നു.
Also Read: ഒരു കോടിയിൽ അധികം പേർ രണ്ട് ഡോസും സ്വീകരിച്ചു; ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടു: വീണാ ജോർജ്ജ്
മൊത്തം 13 തവണയാണ് റേഷൻ കടകള്‍ വഴി സര്‍ക്കാര്‍ സിവിൽ സപ്ലൈസ് കോര്പ്പറേഷൻ തയ്യാറാക്കുന്ന കിറ്റ് വിതരണം ചെയ്തത്. വീട്ടിലേയ്ക്ക് ആവശ്യമായ വിവിധയിനം പലവ്യഞ്ജന സാധനങ്ങളാണ് കിറ്റിലുള്ളത്. 11 കോടിയോളം കിറ്റുകള്‍ വിതരണ ചെയ്യാനായി മാസം 350 കോടി മുതൽ 400 കോടി രൂപ വരെയാണ് ചെലവിട്ടത്. മൊത്തം കിറ്റ് വിതരണത്തിനായി 5200 കോടി രൂപ ചെലവായെന്നാണ് കണക്കുകള്‍.
സിപിഎമ്മിലേക്ക് ഒഴുക്ക് തുടരുന്നു… അടിതെറ്റി കോണ്‍ഗ്രസും ബിജെപിയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : food minister g r anil says kerala government has not decided to end free ration kit distribution
Malayalam News from malayalam.samayam.com, TIL Network