അമ്പലപ്പുഴ: അമ്പലപ്പുഴ പുതുവല്കോമനയിലെ കൂട്ട കിഡ്നി കൈമാറ്റത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മത്സ്യത്തൊഴിലാളി മേഖലയിലെ വ്യാപകമായ വൃക്ക കൈമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയാണ് പുറത്തുവിട്ടത്.
തീരദേശമേഖലയായ പുതുവല്കോമനയില് നിന്ന് ഏകദേശം 21 പേരാണ് ചുരുങ്ങിയ കാലത്തിനുളളില്‍ കിഡ്നി കൈമാറിയത്. സ്ത്രീകളും വിധവുകളുമാണ് കിഡ്നി കൈമാറിയവരില്‍ ഏറേയും.
ഈ പ്രദേശത്തെ വ്യാപകമായ കിഡ്നി കൈമാറ്റത്തിന് പിന്നില്‍ അവയവ കച്ചവട റാക്കറ്റ് ഉണ്ടോ എന്ന സംശയവും നിലനിന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. വൃക്ക ദാനം ചെയ്തവരുടെ മൊഴികളും ശേഖരിക്കും.
തീരദേശ ജനതയെ ചൂഷണം ചെയ്ത് അവയവ റാക്കറ്റ്; ഒരുവാര്‍ഡില്‍നിന്ന് മാത്രം വൃക്ക നല്‍കിയത് 19 പേര്