Also Read: കൊവിഡ് പ്രതിരോധം: ഖത്തര്‍ എയര്‍പോര്‍ട്ടിന് വീണ്ടും ബിഎസ്എ അംഗീകാരം
– രണ്ടാം ഡോസ് വാക്സിന് എടുത്ത ശേഷം 28 ദിവസം കഴിഞ്ഞവര്‍ക്കും വാക്സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തവര്‍ക്കും അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കും. ഇവര്‍ക്ക് പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായി 30 ദിവസം വരെ ആപ്പില്‍ പച്ച നിറം ലഭിക്കും. അതേസമയം ഏഴ് ദിവസം മാത്രമേ ആട്കീവ് ഐക്കണ്‍ അഥവാ E അക്ഷരമോ ഗോള്‍ഡ് സ്റ്റാറോ ഉണ്ടാവുകയുള്ളൂ.
– രണ്ടാം ഡോസ് വാക്സിന് എടുത്ത് 28 ദിവസം പിന്നിടാത്തവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ 14 ദിവസം വരെ ഗ്രീന്‍ പാസ് ലഭിക്കും.
– ഫസ്റ്റ് ഡോസ് വാക്സിന് മാത്രം ലഭിച്ചക്കുകയും സെക്കന്റ് ഡോസിനുള്ള അപ്പോയിന്മെന്റിനായി കാത്തിരിക്കുകയും ചെയ്യുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നെഗറ്റീവായതിനു ശേഷമുള്ള ഏഴു ദിവസം വരെ അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസായിരിക്കും ലഭിക്കുക.
– അതേസമയം, ഫസ്റ്റ് ഡോസ് എടുക്കുകയും സെക്കന്റ് ഡോസ് അപ്പോയിന്റ് ലഭിച്ചിട്ടും അത് എടുക്കാതെ 48 ദിവസം പിന്നിടുകയും ചെയ്തവരാണെങ്കില്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവായ ശേഷമുള്ള മൂന്നു ദിവസം മാത്രമാണ് ഗ്രീന്‍ പാസ് ലഭിക്കുക.
– വിവിധ കാരണങ്ങളാല്‍ വാക്സിന് എടുക്കുന്നതില്‍ നിന്ന് ഇളവ് നല്‍കപ്പെട്ടവരുടെ കാര്യത്തില്‍ അത് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരാണെങ്കില്‍ പിസിആര്‍ ടെസ്റ്റ് കഴിഞ്ഞ ഏഴു ദിവസം വരെയാണ് ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടാവുക.
– പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വാക്സിന് എടുക്കാത്തവര്‍ക്ക് പിസിആര്‍ ടെസ്റ്റ് കഴിഞ്ഞ് മൂന്ന് ദിവസം മാത്രമേ അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കുകയുള്ളൂ.
ഡ്യൂട്ടിക്കിടെ ഡാൻസ് കളിച്ച് പോലീസുകാര്‍; പിന്നാലെ പണികിട്ടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : abu dhabi introduces coronavirus green pass requirement for accessing public places
Malayalam News from malayalam.samayam.com, TIL Network