Sumayya P | Lipi | Updated: 10 Jun 2021, 12:30:00 PM
ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്ക്ഫോഴ്സ് (സിഎആര്‍ടി) പുറത്തിറക്കിയ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ വിജയകരമായി നടപ്പാക്കിയതിനാണ് അംഗീകാരം.
ഹൈലൈറ്റ്:
- ശക്തമായ നടപടികളിലൂടെ കൊവിഡ് കാലത്ത് യാത്രക്കാരുടെ ആത്മവിശ്വാസം തിരിച്ചുകൊണ്ടു വന്നു
- കൊവിഡ് കാലത്തെ എയര്‍പോര്‍ട്ട് സുരക്ഷയ്ക്കുള്ള സ്കൈട്രാക്സിന്റെ ഫൈവ് സ്റ്റാര്‍ അംഗീകാരവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നേടി
ദോഹ: ഏറ്റവും മികച്ച കൊവിഡ് പ്രതിരോധമുള്ള ലോകത്തെ എയര്‍പോര്‍ട്ടായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അംഗീകാരം. പ്രമുഖ ഗുണനിലവാര സ്ഥാപനമായ ബിഎസ്എ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്സ് ഇന്സ്റ്റിറ്റിയൂഷന്) യുടെ അംഗീകാരം തുടര്‍ച്ചയായി രണ്ടാം തവണയും നേടിയാണ് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മികവ് നിലനിര്‍ത്തിയത്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്ക്ഫോഴ്സ് (സിഎആര്‍ടി) പുറത്തിറക്കിയ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ വിജയകരമായി നടപ്പാക്കിയതിനാണ് അംഗീകാരം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വ്യോമഗതാഗതം സുരക്ഷിതമാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് രൂപപ്പെടുത്തിയതാണ് സിഎആര്‍ടി. കൊവിഡ് വ്യാപനം തടയുന്നതിന് ആഗോള വ്യോമയാന രംഗത്ത് നടപ്പിലാക്കേണ്ട വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ടാസ്ക്ഫോഴ്സ് പുറപ്പെടുവിച്ചിരുന്നു. ഈ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിന് ലോകത്ത് ആദ്യമായി ബിഎസ്എഐ സര്ട്ടിഫിക്കേഷന് നേടിയ വിമാനത്താവളമായിരുന്നു ഹമദ്.
Also Read: ഹജ്ജ് വേളയില്‍ മക്കയിലെ ഗ്രാന്റ് മസ്ജിദ് അണുവിമുക്തമാക്കാന്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍
ശക്തമായ നടപടികളിലൂടെ കൊവിഡ് കാലത്ത് യാത്രക്കാരുടെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാനും മികച്ച സാങ്കേതിക വിദ്യയിലൂടെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും ഹമദ് വിമാനത്താവളത്തിന് സാധിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു. അതിനുള്ള അംഗീകാരമാണ് തുടര്‍ച്ചയായ ബിഎസ്എഐ സര്‍ട്ടിഫിക്കേഷനെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ പരസ്പരം സമ്പര്‍ക്കത്തില്‍ വരാത്ത കോണ്ടാക്ട്ലെസ് എലവേറ്റര്‍ സിസ്റ്റം, കാരി-ഓണ്‍ ബാഗേജ് സ്ക്രീനിംഗ്, കാഷ്ലെസ് പെയ്മെന്റ് ഓപ്ഷന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ ഹമദ് എയര്‍പോര്‍ട്ട് ഒരുക്കിയിരുന്നു. ഇവയ്ക്കു പുറമെ, ടെര്‍മിനലില്‍ ഉടനീളം ഹാന്‍ഡ് സാനിറ്റൈസറുകള്‍, ടച്ച് പോയിന്റുകളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാനിറ്റൈസര്‍ സംവിധാനം, ബാഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള ടണലുകള്‍, ഡിസ്ഇന്‍ഫെക്റ്റന്റ് റോബോട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുന്നതിന് ഫ്ളോര്‍ സ്റ്റിക്കറുകള്‍, ക്വൂയിംഗ് ബാരിയേഴ്സ്, ഡിജിറ്റല്‍ സിഗ്നലുകള്‍, ശാസ്ത്രീയമായ എനൗണ്‍സ്മെന്റ് സംവിധാനം തുടങ്ങിവയാണ് എയര്‍പോര്‍ട്ടിലെ മറ്റ് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍. കൊവിഡ് കാലത്തെ എയര്‍പോര്‍ട്ട് സുരക്ഷയ്ക്കുള്ള സ്കൈട്രാക്സിന്റെ ഫൈവ് സ്റ്റാര്‍ അംഗീകാരവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നേടിയിരുന്നു.
ഡ്യൂട്ടിക്കിടെ ഡാൻസ് കളിച്ച് പോലീസുകാര്‍; പിന്നാലെ പണികിട്ടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar hamad international airport re-accredited as the worlds best airport with covid defense
Malayalam News from malayalam.samayam.com, TIL Network