ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന പേരിൽ എട്ടു വയസുള്ള കുട്ടിയുടെ കണ്ണ് ബോള്‍ പേന കൊണ്ടെറിഞ്ഞു പൊട്ടിച്ച കേസിലാണ് പതിനഞ്ച് വര്‍ഷത്തിനു ശേഷം പോക്സോ കേസ് ശക്ഷ വിധിച്ചത്.
സ്കൂൾ തുറന്ന ആദ്യദിനം വിശാഖപട്ടണത്തെ സ്കൂളിൽ ക്ലാസ് മുറി വൃത്തിയാക്കുന്ന കുട്ടികൾ. പ്രതീകാത്മക ചിത്രം Photo: TNN
ഹൈലൈറ്റ്:
- ഒരു വര്‍ഷം കഠിന തടവ്
- മൂന്ന് ലക്ഷം രൂപ പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ്
- പ്രതി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക
തൂങ്ങാംപാറ സ്വദേശിനിയും മലയിൻകീഴ് കണ്ടല ഗവൺമെൻ്റ് സ്കൂള്‍ അധ്യാപികയുമായ ഷെരീഫാ ഷാജഹാനാണ് കേസിലെ പ്രതി. പോക്സോ കോടതി ജഡ്ജി കെ വി രജനീഷാണ് അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച് ഉത്തരവിട്ടത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. പിഴ നല്‍കിയില്ലെങ്കിൽ മൂന്ന് മാസം കൂടി അധികം തടവുശിക്ഷ അനുഭവിക്കണം.
2005 ജനുവരി 18ന് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ വിധി വരുന്നത്. ഷെരീഫ ക്ലാസെടുക്കുന്നതിനിടെ ഒരു വിദ്യാര്‍ഥി മറ്റു വിദ്യാര്ഥികളുമാൈയി സംസാരിച്ചിരിക്കുന്നത് കാണുകയായിരുന്നു. ഇതു കണ്ട അധ്യാപിക കൈയ്യിലിരുന്ന ബോള്‍ പേന എടുത്ത് കുട്ടികളുടെ നേര്‍ക്ക് എറിയുകയായിരുന്നു. ഈ പേന എട്ടുവയസുകാരൻ്റെ കണ്ണിൽ തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ കുട്ടിയുടെ ഇടതുകണ്ണിൻ്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച തിരിച്ചു കിട്ടിയിരുന്നില്ല.
Also Read: ക്രഷര്‍ തട്ടിപ്പ്; പി വി അൻവർ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച്
സംഭവത്തെത്തുടര്‍ന്ന് അന്വേഷണവിധേയമായി അധ്യാപികയെ ആറു മാസത്തോളം സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ സ്കൂളിൽ തന്നെ നിയമിക്കുകയായിരുന്നു.
മുൻപ് സമാനമായ സംഭവം ഉത്തര്‍ പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ലാസിലെ മോശം പെരുമാറ്റത്തിൻ്റെ പേരിൽ അധ്യാപിക ഒന്നാം ക്ലാസുകാരനു നല്കിയ ശിക്ഷയാണ് കണ്ണിൻ്റെ കാഴ്ചശക്തി നഷ്ടപ്പെടുന്നതിലേയ്ക്ക് നയിച്ചത്. കുട്ടിയുടെ മുഖത്ത് ടീച്ചര്‍ ഫൗണ്ടൻ പേന ഉപയോഗിച്ചു കുത്തുകയായിരുന്നു. മുഖത്ത് അടിയ്ക്കാനുള്ള ശ്രമത്തിനിടെ കൈയ്യിലുണ്ടായിരുന്ന ഫൗണ്ടൻ പേന കുട്ടിയുടെ കണ്ണിൽ കൊള്ളുകയായിരുന്നുവെന്നാണ് അധ്യാപികയുടെ വിശദീകരണം. 2016ലായിരുന്നു സംഭവം നടന്നത്.
Also Read: മോൻസണുമായി സുധാകരന് പങ്കുണ്ടെന്ന ആരോപണത്തിൽ കഥയില്ല: കെ മുരളീധരൻ
ഷാജഹാൻപൂരിലെ ഊര്‍മിള ദേവി ഹയര്‍ സെക്കണ്ടറി സ്കൂളിലായിരുന്നു അധ്യാപികയുടെ ക്രൂരത. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ലവ് കുശിനായിരുന്നു ഗുരുതരമായി പരിക്കേറ്റത്. പാഠഭാഗം ഉറക്കെ വായിക്കാൻ ടീച്ചര്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണം.
കുട്ടിയുടെ കണ്ണിൽ നിന്ന് രക്തസ്രാവം ഉണ്ടായതോടെ അധ്യാപകര്‍ ഉടൻ തന്നെ ലവ്കുശിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇതിനോടകം തന്നെ കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ ആശുപത്രി ചെലവ് ഒരുലക്ഷം രൂപയോളം വരുമെന്ന് അറിഞ്ഞതോടെ തങ്ങളെ ഉപേക്ഷിച്ച് അധ്യാപികയും പ്രിൻസിപ്പാളും മുങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു.
വിസ്മയമായി 3 വയസുകാരി റന ഫാത്തിമ!! അഭിനന്ദിക്കാൻ രാഹുൽ ഗാന്ധി എത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kollam school teacher sentenced for one year jail after convicted for attacking student with pen who lost his sight
Malayalam News from malayalam.samayam.com, TIL Network