Sumayya P | Lipi | Updated: Oct 1, 2021, 10:33 AM
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു
ഹൈലൈറ്റ്:
- സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തീരുമാനിച്ചിട്ടുണ്ട്
- എയര്‍ബസ് എ 320 വിമാനമാണ് സര്‍വീസ് നടത്തുക
ഖത്തര്‍ സംഘത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി അംബാസഡര്‍ അലി ബിന്‍ ഫഹദ് അല്‍ ഹാജിരിയും സൗദി സംഘത്തെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഈദ് ബിന്‍ മുഹമ്മദ് അല്‍ തഖാഫിയുമാണ് നയിച്ചത്. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ നടത്തിയ അല്‍ ഉല പ്രഖ്യാപനത്തില്‍ പറഞ്ഞ വിവിധ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി യോഗം വിലയിരുത്തി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു. ബന്ധം കൂടുതല്‍ ശക്തമായി തുടരാനും സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തീരുമാനിച്ചു.
Also Read: 70 കഴിഞ്ഞവര്‍ക്കും ഉംറയ്ക്ക് അനുമതി നല്കി സൗദി; പ്രതിദിനം പരിധി ഒരു ലക്ഷം ആയി ഉയര്‍ത്തി
അതിനിടെ, നേരത്തേ നിര്‍ത്തിവച്ചിരുന്ന ദോഹയില്‍ നിന്ന് മദീനയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വെയ്സ് ഇന്നു മുതല്‍ പുനരാരംഭിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ദോഹയില്‍ നിന്നും മദീനയിലേക്കും തിരിച്ചുമുണ്ടാകുമെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ റൂട്ടില്‍ സര്‍വീസുകളുണ്ടാവുക. എയര്‍ബസ് എ 320 വിമാനമാണ് സര്‍വീസ് നടത്തുക. 12 ഫസ്റ്റ് ക്ലാസ് സീറ്റുകളും 132 എക്കണോമിക് ക്ലാസ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക.
ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ദോഹയിലെ ഹമദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം 3.15 ന് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെത്തും. തിരിച്ച് 4.15 ന് മദീനയില്‍ നിന്ന് പുറപ്പെട്ട് 6.25 ന് ദോഹയിലെത്തും. ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണകരമാകും.
കൊവിഡിനെ അതിജീവിച്ച് ഖത്തര്‍ മുന്നോട്ട് പോകുന്നു. സ്വദേശികളും പ്രവാസികളും അടങ്ങുന്ന സമൂഹം വളരെ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ തീരുമാനങ്ങളോടെയാണ് ഖത്തര്‍ സാധാരണ ജനജീവിതത്തിലേക്ക് പോയി എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. മാസ്കില്‍ നിന്നും തത്കാലം വിട നല്‍കിയിട്ടുണ്ട്. പൊതു സ്ഥലത്ത് മാസ്ക് ഒഴിവാക്കാൻ ഇഴവ് നല്‍കിയിട്ടുണ്ട്. സ്കൂളുകൾ, പള്ളികളും തുറക്കാന്‍ തീരുമാനിച്ചു. മന്ത്രാലയത്തിന്റെ പ്രഖ്യാപനം ആശ്വാസത്തോടെയാണ് പ്രവാസികളും സ്വദേശികളും നോക്കുന്നത്. ഷോപ്പിങ് മാളുകളില്‍ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ഖത്തര്‍ അനുവാദം നല്‍കിയിട്ടുണ്ട്. കുട്ടികൾക്കുള്ള പ്രവേശനവും മാളുകളില്‍ അനുവദിക്കും
കൊവിഡ് മരണ നഷ്ടപരിഹാരത്തിന് ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar airways to resume flights to medina
Malayalam News from malayalam.samayam.com, TIL Network