റിയാദ് > കേളി കലാസാംസ്കാരിക വേദി ബത്ത ഏരിയ ഓണം‐ഈദ് സംഗമം നടത്തി. അപ്പോളോ ഡിമോറ ഹാളിൽ നടന്ന പരിപാടി സിപിഐ എം മലപ്പുറം ജില്ലാ കമ്മറ്റി അംഗം പ്രൊഫ. എം എം നാരായണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ബത്ത ഏരിയാ വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, ഫൈസൽ ഗുരുവായൂർ, കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ബത്ത ഏരിയാ ജോയിന്റ് സെക്രട്ടറി രാമകൃഷ്ണൻ കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ദീപ ജയകുമാർ ഫസീല നാസർ, ശ്രീകുമാർ, അബ്ദുള്ള വല്ലാഞ്ചിറ, വിനോദ്, എ യു സിദ്ദീഖ്, കേളി ബത്ത ഏരിയാ രക്ഷാധികാരി കമ്മറ്റി കൺവീനർ അനിൽ അറക്കൽ, കേന്ദ്ര ജീവകാരുണ്യ കമ്മറ്റി ആക്ടിങ് ചെയർമാൻ സെൻ ആന്റണി, രാജേഷ് ചാലിയാർ, വിനോദ്, ടെർഫിൻ ബഷീർ, ഷമീർ, ഷാഫി, മുരളി കണിയാറത്ത്, ഹൈദർ നിയാസ്, ഷമീർ ബാബു, സൗബിഷ്, സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത് തുടങ്ങിയവർ സംസാരിച്ചു. സംഗമത്തിനു മുന്നോടിയായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
പായസ പാചക മത്സരത്തിൽ സുബി ഷംസ്, ഷൈനി റിജീഷ്, ദീപ ജയകുമാർ എന്നിവർ ഒന്നും രണ്ടും മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. പൂക്കള മത്സരത്തിൽ മർഗബ് യൂണിറ്റ് ഒന്നാം സ്ഥാനവും ബത്ത സെന്റർ, സുമേസി യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. കാരംസിൽ മർഗബ് യൂണിറ്റ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കേളി ബത്ത എരിയ അംഗങ്ങളുടെയും കേളി കുടുംബവേദി പ്രവർത്തകരുടെയും കലാപരിപാടികൾ അരങ്ങേറി. നാദം ഓർക്കസ്ട്രയുടെ ഗാനമേളയോടെ പരിപാടികൾ സമാപിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും മൊമന്റോയും സമ്മാനങ്ങളും കൈമാറി. വിദ്യാഭ്യാസ അവാർഡുകൾ ലഭിച്ച കുട്ടികൾ തുക കേരള സർക്കാരിന്റെ വിദ്യാകിരൺ നിധിയിലേക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..