Sumayya P | Samayam Malayalam | Updated: Oct 1, 2021, 4:42 PM
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉന്നതിയിലേക്ക് എത്തിക്കാന്‍ വേണ്ടി തന്നെയാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് ബഹ്റൈനില്‍ എത്തിയിരിക്കുന്നത്.
Also Read: വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോയ്ക്ക് തുടക്കം; ഇനി ലോകം ദുബായിലേക്ക്
ബഹ്റൈനിൽ ഇസ്രായേൽ എംബസി തുറക്കുന്നതിനെ ബഹ്റൈന്‍ രാജാവ് സ്വാഗതം ചെയ്തു. സമാധാനത്തിനാണ് ബഹ്റൈന്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് രാജാവ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം വെക്കുന്നത്. സമാധാനവും സുസ്ഥിരതയും വികസനം കെെവരിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളേയും ബഹ്റൈന്‍ പിന്തുണക്കും. ബഹ്റൈനും ഇസ്രായേലും തമ്മിൽ അബ്രഹാം ഉടമ്പടിയിൽ എത്തിച്ചേരുന്നതിൽ അമേരിക്ക വഹിച്ച പങ്കിനെയും ഹമദ് രാജാവ് അഭിനന്ദിച്ചു.
വിവിധ ധാരണപത്രങ്ങളിൽ ഇരു രാജ്യങ്ങള്‍ ഒപ്പുവെച്ചു. ജലവിഭവം,പരിസ്ഥിതി സംരക്ഷണം, സ്പോർട്സ്, എന്നീ മേഖലകളില്‍ ആണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സും കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലും ഇസ്രായേലിലെ ഷേബ മെഡിക്കൽ സെൻററും സഹകരിക്കുന്നകാര്യത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇതിനുള്ള പത്രത്തില്‍ നേതാക്കള്‍ ഒപ്പുവെച്ചു.
Also Read: സൗദിയും ഖത്തറും കൂടുതല്‍ അടുക്കുന്നു; ദോഹ-മദീന വിമാന സര്‍വീസ് ഇന്നു മുതല്‍ വീണ്ടും
ബഹ്റൈനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനു ശേഷം ആണ് ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം എത്തിയത്. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് നിലപാടില്‍ ബഹ്റൈന്‍ ഉറച്ചു നിന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന നിലപാട് ബഹ്റൈന്‍ ആവര്‍ത്തിച്ചു. വിവിധ മേഖലകളിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
കൊവിഡ് മരണ നഷ്ടപരിഹാരത്തിന് ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : israel foreign minister makes historic visit to bahrain
Malayalam News from malayalam.samayam.com, TIL Network