എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ബാപ്പൂജിയുടെ 152ാം ജന്മദിനത്തില് എല്ലാവര്ക്കും ആശംസകള്‍. ഗാന്ധിജിയും പ്രധാന വാക്കുകൾ അറിയാം
മഹാത്മ ഗാന്ധി
ഹൈലൈറ്റ്:
- രാഷ്ട്ര പിതാവിന്റെ 152ാം ജന്മദിനം
- ഗാന്ധി വചനങ്ങൾ ഓർത്തെടുക്കാം
- ഗാന്ധിജയന്തി ആശംസകൾ പങ്കുവെയ്ക്കാം
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹമാത്മവിന് ആദരമർപ്പിച്ചുകൊണ്ട് മഹത് വചനങ്ങളും ഗാന്ധി ജയന്തി ആശംസകളും അറിയാം.
Also Read : ചത്ത കുട്ടിയുടെ ജാതകം നോക്കുന്നതെന്തിന്? ആളെ പറ്റിച്ചതിനോ, ഫണ്ട് മുക്കിയതിനോ അല്ലലോ കേസെന്ന് കെടി ജലീൽ
ഗാന്ധി വചനങ്ങൾ
- “വളരെ സൗമ്യമായിത്തന്നെ, നിങ്ങൾക്ക് ഈ ലോകത്തെ പിടിച്ചുകുലുക്കാനാകും”.
- “എന്റെ ജീവിതമാണ് എന്റെ സന്ദേശം”
- “നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവൃത്തികളും, പ്രവൃത്തികള്‍ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്.”
- “മനുഷ്യൻ അവന്റെ ചിന്തകളുടെ ഉത്പന്നമാണ്. അവൻ ചിന്തിക്കുന്നതെന്തോ അതാണ് അവൻ ആയിത്തീരുന്നത്.”
- “സമാധാനത്തിലേയ്ക്ക് ഒരു പാതയില്ല, സമാധാനമാണ് പാത.”
- “അധ്വാനവും അധ്യയനവും പ്രാർഥനയുമാണ് ആരോഗ്യത്തിന്റെ മൂന്ന് താക്കോൽ. ഏതെങ്കിലുമൊന്നിന്റെ അഭാവം ആരോഗ്യത്തെ ബാധിക്കും.”
- “എന്തെങ്കിലും ചെയ്യും മുമ്പ്, ആ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ കണ്ടിട്ടുള്ള പാവപ്പെട്ടവരുടെ മുഖങ്ങൾ ഓർമയിലേക്ക് കൊണ്ടുവരിക. നിങ്ങൾ ചെയ്യാൻ പോകുന്ന പ്രവൃത്തികൊണ്ട് അവർക്കെന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന് സ്വയം ചോദിക്കുക.”
- “മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, മറിച്ച് കൂട്ടിയിണക്കാനാണ്.”
- “എന്റെ മതം സത്യത്തെയും അഹിംസയെയും അടിസ്ഥാനമാക്കിയുള്ളതാണ്. സത്യം എന്റെ ദൈവമാണ്. അവനെ തിരിച്ചറിയാനുള്ള മാർഗമാണ് അഹിംസ.”
- “മനുഷ്യൻ അവെൻറ സ്വന്തം മതത്തിന്റെ ഹൃദയത്തിൽ എത്തുന്നുവെങ്കിൽ അയാൾ മറ്റു മതങ്ങളുടെ ഹൃദയത്തിലും എത്തിയിരിക്കും.”
Also Read : സുധീരനു പിന്നാലെ ചെന്നിത്തലയുടെ സമ്മർദ്ദ തന്ത്രം? സ്ഥാനങ്ങൾ രാജിവെച്ചു; വിശദീകരണവുമായി മുൻ പ്രതിപക്ഷ നേതാവ്
ഗാന്ധിജയന്തി ആശംസകൾ
- ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് രാജ്യത്തോട് വിളിച്ചു പറഞ്ഞ മഹാത്മാവിന്റെ ജന്മദിനത്തില് നേരാം ഒരായിരം ആശംസകള്‍.
- ലോകത്തില്‍ യഥാര്‍ത്ഥ സമാധാനം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടികളില്‍ നിന്ന് ആരംഭിക്കണമെന്ന് ലോകത്തെ പഠിപ്പിച്ച ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍, എല്ലാവര്ക്കും ഗാന്ധിജയന്തി ദിനാശംസകള്‍.
- നിര്‍മ്മലമായ സ്നേഹത്താല്‍ നേടാനാവത്തതായി ഒന്നുമില്ലെന്ന് നമ്മോട് വിളിച്ച് പറഞ്ഞ ബാപ്പൂജിയുടെ 152ാം ജന്മദിനത്തില് എല്ലാവര്ക്കും ആശംസകള്‍.
- ഇന്ന് ചെയ്യുന്ന പ്രവര്‍ത്തിയായിരിക്കും നമ്മുടെ ഭാവി എന്ന് യുവാക്കളോട് വിളിച്ച് പറഞ്ഞ രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ എല്ലാവര്ക്കും ഗാന്ധിജയന്തി ദിനാശംസകള്‍.
Also Read : ‘സിദ്ദു കോൺഗ്രസിൽ’ നിന്നും പടിയിറങ്ങി ക്യാപ്റ്റൻ പക്ഷം; പുതിയ പാര്‍ട്ടി രൂപീകരിക്കുമോ? എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വാദം; വരും ആഴ്ചകള്‍ നിര്‍ണായകം
വിസ്മയമായി 3 വയസുകാരി റന ഫാത്തിമ!! അഭിനന്ദിക്കാൻ രാഹുൽ ഗാന്ധി എത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mahatma gandhi jayanti 2021 inspiring quotes by mahatma gandhi in malayalam and messages for october 2
Malayalam News from malayalam.samayam.com, TIL Network