ഹൈലൈറ്റ്:
- കൂനിക്കൂടി ഇരിക്കുന്ന ശീലം നിങ്ങൾക്കുമുണ്ടോ?
- ഈ ശീലം മാറാൻ ഈ വ്യായാമങ്ങൾ സഹായിക്കും
നിങ്ങളുടെ തൊറാസിക് നട്ടെല്ലിന് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അത് പുനഃക്രമീകരിക്കാനും സഹായിക്കുന്ന 6 വ്യായാമങ്ങൾ ഇതാ:
1. ചക്രവാകാസനം
ഈ വ്യായാമം നിങ്ങളുടെ നട്ടെല്ല് സ്ട്രെച്ച് ചെയ്യാൻ സഹായിക്കുകയും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും, അതുവഴി നിങ്ങളുടെ തോളിലും കഴുത്തിലും പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു.
നിർദ്ദേശങ്ങൾ:
ഘട്ടം 1: പൂച്ചയെ അനുകരിച്ച് നിങ്ങളുടെ കൈകളും കാൽമുട്ടുകളും നിലത്ത് വയ്ക്കുക.
ഘട്ടം 2: ശ്വാസം എടുത്തുകൊണ്ട് മുകളിലേക്ക് നോക്കുക, നിങ്ങളുടെ നട്ടെല്ല് നീട്ടുന്നതിനനുസരിച്ച് നിങ്ങളുടെ വയറ് താഴേക്ക് താഴ്ത്തുക.
ഘട്ടം 3: ശ്വാസം പുറത്തേയ്ക്ക് വിടുക, നിങ്ങളുടെ നട്ടെല്ല് മുകളിലേക്ക് വളച്ച് കൊണ്ടുവരിക, നിങ്ങളുടെ താടി നെഞ്ചോട് ചേർത്ത് പിടിക്കുക.
ഘട്ടം 4: കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഈ ചലനം തുടരുക. മൂന്ന് തവണ ആവർത്തിക്കുക.
2. സൂപ്പർമാൻ
സൂപ്പർമാൻ പോസ് പുറത്ത് താഴെയും മുകളിലും, തോളുകൾ, നിതംബം എന്നിവ ലക്ഷ്യമിടുന്നു. ഇത് നെഞ്ചിലെ പിരിമുറുക്കം ഒഴിവാക്കാനും നിങ്ങളുടെ മുകൾ പേശികളെ ശക്തിപ്പെടുത്താനും കൂന് അകറ്റുവാനും സഹായിക്കും.
നിർദ്ദേശങ്ങൾ:
ഘട്ടം 1: നിങ്ങളുടെ കൈകൾ നീട്ടി നിലത്ത് കമിഴ്ന്ന് കിടക്കുക.
ഘട്ടം 2: ഒരു ദീർഘ ശ്വാസം എടുക്കുക. നിങ്ങളുടെ തല, നെഞ്ച്, കാലുകൾ, തുടകൾ എന്നിവ പതുക്കെ ഉയർത്തുക. നീട്ടുന്നതിലും ശ്വസിക്കുന്നതിലും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഘട്ടം 3: ഈ സ്ഥാനം 4 മുതൽ 5 സെക്കൻഡ് വരെ പിടിക്കുക.
ഘട്ടം 4: നിങ്ങളുടെ കാലും പെൽവിക് പേശികളും കഴിയുന്നത്ര ഇടപഴകാൻ ശ്രമിക്കുക.
ഘട്ടം 5: നിങ്ങൾക്ക് ഇത് 3 മുതൽ 4 തവണ വരെ ആവർത്തിക്കാം.
നടുവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ ഈ യോഗാസനം ശീലിക്കാം
3. വാൾ പുഷ് -അപ്പ്
വാൾ പുഷ് -അപ്പുകൾ നിങ്ങളുടെ കൈകളിലെ ബൈസെപ്സ്, ട്രൈസെപ്സ് പേശികൾ, നെഞ്ചിലെ പേശികൾ, നിങ്ങളുടെ തോളിന്റെ ചലനത്തെ സഹായിക്കുന്ന ആന്റീരിയർ ഡെൽറ്റോയ്ഡുകൾ എന്നിവയിൽ പ്രവർത്തിക്കുന്നു. അതിനുപുറമെ, ഈ വ്യായാമം നിങ്ങളുടെ പുറം, വയറിലെ പേശികൾ, ഇടുപ്പ് പേശികൾ എന്നിവയും ഉൾപ്പെടുത്തുന്നു.
നിർദ്ദേശങ്ങൾ:
ഘട്ടം 1: ഒന്നാമതായി, ഒരു മതിലിന് മുന്നിൽ നേരെ നിൽക്കുക. ഏകദേശം ഒരു അടി അകലം പാലിക്കുക.
ഘട്ടം 2: നിങ്ങളുടെ കാലുകൾ ഇടുപ്പിന്റെ വീതി അകത്തി വയ്ക്കുക, നിങ്ങളുടെ കൈകൾ ചുമരിൽ വയ്ക്കരുത്. നിങ്ങളുടെ കൈകൾ പരസ്പരം തോളിന്റെ വീതിയിൽ അകത്തി വയ്ക്കുക. നിങ്ങളുടെ കൈപ്പത്തികൾ ചുമരിൽ വയ്ക്കുമ്പോൾ നിങ്ങളുടെ ശരീരം അൽപ്പം ചരിഞ്ഞതായിരിക്കണം.
ഘട്ടം 3: ഇനി ശ്വസിക്കുക, നിങ്ങളുടെ ശരീരം മതിലിലേക്ക് തള്ളുക. ഒരു നിമിഷം പിടിക്കുക. ശ്വസിക്കുക, നിങ്ങളുടെ ശരീരം ചുമരിൽ അമർത്തുക. ഇത് ഒരു ആവർത്തനമാണ്. ഇനി, ഇത് ചെയ്യുന്നത് തുടരുക. തുടക്കക്കാർക്ക് 10 ആവർത്തനങ്ങൾ വീതമുള്ള 4 സെറ്റുകൾ ചെയ്യാൻ കഴിയും.
4. ഭുജംഗാസനം
സൂര്യനമസ്കാരത്തിന്റെ കീഴിൽ വരുന്ന യോഗാസനങ്ങളുടെ എട്ടാമത്തെ ഭാഗമാണ് കോബ്ര പോസ് അഥവാ ഭുജംഗാസനം. ഈ ആസനം നിങ്ങളുടെ നട്ടെല്ലും തോളും ശക്തിപ്പെടുത്താനും പുറകും കഴുത്തും വഴക്കമുള്ളതാക്കാനും സഹായിക്കുന്ന മികച്ച പോസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
നിർദ്ദേശങ്ങൾ:
ഘട്ടം 1: നിങ്ങൾ കമിഴ്ന്ന് കിടക്കുക കിടക്കുക, നിങ്ങളുടെ കൈകൾ വശങ്ങളിൽ വയ്ക്കുക, കാൽ വിരലുകൾ പരസ്പരം സ്പർശിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഘട്ടം 2: ഇനി, നിങ്ങളുടെ ശരീരഭാരം നിങ്ങളുടെ കൈപ്പത്തിയിൽ കൊണ്ടുവരിക, ശ്വസിക്കുകയും നിങ്ങളുടെ തലയും അരക്ക് മേൽഭാഗവും ഉയർത്തുകയും ചെയ്യുക.
ഘട്ടം 3: സാധാരണ നിലയിൽ ശ്വസിച്ചുകൊണ്ട് ഏകദേശം 15 മുതൽ 30 സെക്കൻഡ് വരെ ഈ ആസനം പിടിക്കുക.
ഘട്ടം 4: നിങ്ങളുടെ ശ്വാസകോശം, തോളുകൾ, നെഞ്ച്, അടിവയർ എന്നിവയ്ക്ക് നല്ല നീട്ടൽ നൽകുമ്പോൾ, ഈ ആസനം നട്ടെല്ലിനെ ശക്തവും കൂടുതൽ വഴക്കമുള്ളതുമാക്കും.
5. പ്ലാങ്ക്
ഇതാണ് ക്ലാസിക് പ്ലാങ്ക്. നിങ്ങൾ കൂടുതൽ നേരം പ്ലാങ്ക് സ്ഥാനത്ത് തുടരുമ്പോൾ, അത് നിങ്ങളുടെ അരയ്ക്ക് മേൽപ്പൊട്ടുള്ള ശരീരത്തെ കൂടുതൽ ബാധിക്കും.
നിർദ്ദേശങ്ങൾ:
ഘട്ടം 1: പുഷ് – അപ് സ്ഥാനത്തേക്ക് പ്രവേശിക്കുക.
ഘട്ടം 2: നിങ്ങളുടെ കൈത്തണ്ടകൾ നിലത്ത് വയ്ക്കുക. കൈകൾ 90 ഡിഗ്രി വരെ വളച്ച് കൈകളും കൈത്തണ്ടകളും തറയിൽ മുന്നോട്ട് വയ്ക്കുക.
ഘട്ടം 3: നിങ്ങളുടെ ഭാരം കൈകളിൽ തുല്യമായി വിതരണം ചെയ്യുക, നിങ്ങളുടെ വയറും നിതംബ.പേശികളും ശക്തമാക്കുക, നിങ്ങളുടെ ഉടൽ നേരെ വയ്ക്കുക.
ശ്രദ്ധിക്കുക: നിങ്ങളുടെ പുറകിലും ഭാരം വയ്ക്കുക.
ഘട്ടം 4: നിങ്ങൾ നേരെ നോക്കി 10-20 സെക്കൻഡ് നേരത്തേക്ക് ഈ സ്ഥാനം പിടിക്കുക. ഓരോ തവണ നിങ്ങൾ പ്ലാങ്ക് ചെയ്യുമ്പോഴും സമയ ദൈർഘ്യം വർദ്ധിപ്പിക്കുവാൻ ശ്രമിക്കുക.
ഘട്ടം 5: ശരിയായി ശ്വസിക്കാൻ ഓർക്കുക!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : exercise to fix hunchback
Malayalam News from malayalam.samayam.com, TIL Network