Ken Sunny | Samayam Malayalam | Updated: Oct 1, 2021, 7:36 PM
ഇന്ന് ഒക്ടോബർ 2, ഗാന്ധിജയന്തി ദിനം. ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയിൽ എതിരാളികളുടെ നേർക്ക് തൊടുത്ത് വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്. അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവുമാണ് ബാപ്പൂജി.
Gandhi jayanti
ഹൈലൈറ്റ്:
- 1869ൽ ഒക്ടോബർ 2ന് പോർബന്ദറിൽ ജനിച്ച മോഹൻദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാണ്.
- അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവായ ഗാന്ധിജിയുടെ ജന്മദിനം അഹിംസാ ദിനമായും ആചരിക്കുന്നു.
- സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവർക്ക് നന്മ ചെയ്യാനായി സമയം കണ്ടെത്തുക എന്നതാണ്- മഹാത്മാ ഗാന്ധി
ഇന്ത്യയെ സ്വാതന്ത്ര്യത്തിൻറെ മനോഹരമായ കവാടത്തിലേയ്ക്ക് നയിച്ച മഹാരഥൻ ഭൂമിയിൽ പിറവിയെടുത്ത ദിനമാണ് ഒക്ടോബർ 2. ജീവിതത്തിലുടനീളം ഒരിക്കൽ പോലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച അഹിംസ എന്ന തത്വം ജീവിതത്തിൻറെ സന്ദേശമായി വരും തലമുറകളിലേയ്ക്ക് പകരാനായി മാറ്റി വെച്ചുകൊണ്ടാണ് ഗാന്ധിജി ഭാരതത്തോട് വിടചൊല്ലിയത്.
1869 ൽ ഒക്ടോബർ 2 ന് പോർബന്ദറിൽ ജനിച്ച മോഹൻദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന പദവിയിലെത്തുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, രാജ്യത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കാൻ നിയോഗിക്കപ്പെട്ടതുപോലെ, അതിനായി മാത്രം ജീവിച്ചതായി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ആക്രമണവും അസഹിഷ്ണുതയുമില്ലാതെ അഹിംസാ മാർഗത്തിലൂടെയായിരുന്നു ഗാന്ധിജിയുടെ ഓരോ പ്രവൃത്തികളും എന്നതിനാൽ അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവായും രാജ്യം അദ്ദേഹത്തെ കരുതിപ്പോന്നു. അതുകൊണ്ട് തന്നെ ഗാന്ധിജി ജനിച്ച ഒക്ടോബർ 2 അഹിംസാ ദിനമായും ആചരിക്കുന്നു.
ഈ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ചില ഉദ്ധരണികളും ഗാന്ധി ജയന്തി ആശംസകളും നോക്കാം.
മഹാത്മാ ഗാന്ധിയുടെ പ്രസിദ്ധമായ ഉദ്ധരണികൾ ഇതാ:
നിങ്ങൾ നാളെ മരിക്കുന്നതുപോലെ ജീവിക്കുക. നിങ്ങൾ എന്നേക്കും ജീവിക്കുന്നതുപോലെ പഠിക്കുക
മഹാത്മാ ഗാന്ധി
സ്വയം മാറുക – നിങ്ങൾ നിയന്ത്രണത്തിലാണ്.
മാനവികതയുടെ മഹത്വം മനുഷ്യനാവുക എന്നതല്ല, മറിച്ച് മനുഷ്യത്വമുണ്ടായിരിക്കുക എന്നതാണ്.
അഹിംസ ശക്തരുടെ ആയുധമാണ്.
ഓരോ മനുഷ്യന്റെയും ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ വേണ്ട വിഭവങ്ങൾ നൽകുന്നു, എന്നാൽ ഓരോ മനുഷ്യന്റെയും അത്യാഗ്രഹം തൃപ്തിപ്പെടുത്താൻ തികയില്ല.
സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവർക്ക് നന്മ ചെയ്യാനായി സമയം കണ്ടെത്തുക എന്നതാണ്.
ഒരു കണ്ണിന് മറ്റൊരു കണ്ണ് എന്ന രീതി ലോകത്തെ മുഴുവൻ അന്ധരാക്കുകയേയുള്ളൂ
മഹാത്മാ ഗാന്ധി
എന്റെ അനുവാദമില്ലാതെ ആർക്കും എന്നെ വേദനിപ്പിക്കാൻ കഴിയില്ല.
ഗാന്ധി ജയന്തി ആശംസകൾ അയക്കാം:
☛ കോപം അഹിംസയുടെ ശത്രുവാണ്, ഹിംസയ്ക്ക് സ്ഥാനമില്ലാത്ത ജീവിതം നയിക്കുക, ഗാന്ധി ജയന്തി ആശംസകൾ…
☛ ഒരു മനുഷ്യൻ അവന്റെ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്, അവൻ ഇതുവരെ എന്ത് ചെയ്തുവെന്നും ഇനി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും, അതിനപ്പുറം മറ്റൊന്നുമില്ല. ഗാന്ധി ജയന്തി ആശംസകൾ…
☛ ഗാന്ധി വെറുമൊരു മനുഷ്യനല്ല. ഇന്ത്യയുടെ വിലമതിക്കാനാവാത്ത രത്നമാണ്. ഗാന്ധി ജയന്തി ആശംസകൾ!
☛ ഗാന്ധിജിയും അദ്ദേഹത്തിന്റെ ദർശനങ്ങളും ഏറ്റവും കഠിനമായ യുദ്ധങ്ങളിൽ പോലും ശാന്തമായി പോരാടാൻ നിങ്ങളെ സഹായിക്കും. ഗാന്ധിജയന്തി ആശംസകൾ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : gandhi jayanti 2021; quotes wishes to share on bapuji’s birthday
Malayalam News from malayalam.samayam.com, TIL Network