43 പന്തില്‍ 55 റണ്‍സെടുത്ത അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍
IPL 2021, DC vs CSK Score Updates: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് 137 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാൻ കഴിഞ്ഞുള്ളു. 43 പന്തില്‍ 55 റണ്‍സെടുത്ത അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് പവർപ്ലെ ഓവറിൽ തന്നെ ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനേയും (13 പന്തിൽ 13) ഓപ്പണർ ഡുപ്ലെസിസിനെയും (8 പന്തിൽ 10) നഷ്ടമായിരുന്നു. പിന്നീട് എത്തിയ റോബിൻ ഉത്തപ്പയും (19 പന്തിൽ 19) മോയിൻ അലിയും (8 പന്തിൽ 5) അധികം വൈകാതെ പുറത്തായി.
അതിനു ശേഷം അഞ്ചാം വിക്കറ്റിൽ ഒന്നിച്ച അമ്പാട്ടി റായിഡു ധോണി സഖ്യമാണ് 70 റൺസിന്റെ കൂട്ടുകെട്ടിലൂടെ ചെന്നൈയെ 130 റൺസിലേക്ക് എത്തിച്ചത്. ഒരു വശത്ത് നല്ല ഷോട്ടുകളുമായി റായിഡു അർദ്ധ സെഞ്ചുറി നേടിയപ്പോൾ. ധോണി സ്കോർ ചെയ്യാൻ ബുദ്ധിമുട്ടിയ ധോണി 27 പന്തിൽ നിന്നുമാണ് 18 റൺസ് നേടിയത്. അവസാന ഓവറിൽ പുറത്താവുകയും ചെയ്തു.
ഡൽഹിക്കായി അക്സർ പട്ടേൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, നോർക്യേ, ആവേശ് ഖാൻ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
ടീമിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ചെന്നൈ നിരയിൽ സാം കറന് പകരം ബ്രാവോയും ആസിഫിനു പകരം ദീപക് ചഹാറും സുരേഷ് റെയ്നയ്ക്ക് പകരം റോബിൻ ഉത്തപ്പയും ടീമിലെത്തി. ഡൽഹി നിരയിൽ സ്റ്റീവ് സ്മിത്തിന് പകരം റിപൽ പട്ടേൽ ടീമിൽ ഇടം നേടി. റിപലിന്റെ ഐപിഎൽ അരങ്ങേറ്റമാണ് ഇത്.
ഒന്നാം സ്ഥാനം നിലനിർത്താനായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ആദ്യ രണ്ടു സ്ഥാനങ്ങൾ ഉറപ്പിച്ചു ഒന്നാം ക്വാളിഫയറിൽ കടക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം. രണ്ടു മത്സരങ്ങൾ ശേഷിക്കുന്ന ഇരു ടീമുകൾക്കും ഈ മത്സരത്തിലെ തോൽവി അതിനു തടസമാവില്ലെങ്കിലും അടുത്ത മത്സരവും തോറ്റാൽ ചിലപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കാം.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, റിപൽ പട്ടേൽ, അക്സർ പട്ടേൽ, ഷിമ്രോൺ ഹെറ്റ്മിയർ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, ആവേശ് ഖാൻ, അൻറിച്ച് നോർക്യേ
ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ): ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, റോബിൻ ഉത്തപ്പ, മൊയീൻ അലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശാർദുൽ താക്കൂർ, ദീപക് ചഹർ, ജോഷ് ഹേസൽവുഡ്
Also Read: IPL 2021: പ്ലേഓഫിലേക്ക് ഇനി ആര്?; സാധ്യതകൾ ഇങ്ങനെ