രണ്ടാം ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ച് ചുരുങ്ങിയത് ആറു മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ടായിരിക്കുക എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
60 കഴിഞ്ഞവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പ്രതിരോധം കുറഞ്ഞവര്‍
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവരുമാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ ഒരു വിഭാഗം, ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആദ്യ ഘട്ടത്തില്‍ തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കും. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍, വൃക്ക രോഗികള്‍, ഡയാലിസിസിന് വിധേയരാവുന്നവര്‍ തുടങ്ങി രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളാണ് മൂന്നാമത്തെ വിഭാഗം. ഇവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്ക്
രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് ചുരുങ്ങിയത് ആറു മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ടായിരിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. അര്‍ഹതയുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള അറിയിപ്പ് ഒരാഴ്ചയ്ക്കകം ലഭിക്കും. കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള അപ്പോയിന്റ്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എസ്എംഎസ് വഴി ലഭിക്കും. അടുത്ത ഘട്ടത്തില്‍ രണ്ട് ഡോസ് വാക്സിന് എടുത്ത് ആറു മാസം പിന്നിട്ട എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുമെന്നും അബ്ദുല്ല അല്‍ സനദ് അറിയിച്ചു.
വാക്സിന്റെ പേരില്‍ വ്യാജ സന്ദേശം; ജാഗ്രതയ്ക്ക് നിര്‍ദ്ദേശം
കുവൈറ്റില്‍ വാക്സിന് വിവരങ്ങള്‍ ആവശ്യപ്പെട്ടു വരുന്ന വ്യാജ മൊബൈല്‍ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ഇത്തരം സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ബൂസ്റ്റര്‍ വാക്സിനുമായി ബന്ധപ്പെട്ട് ചിലരുടെ മൊബൈലിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സന്ദേശം എത്തിയ പശ്ചാത്തലത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. വ്യക്തി വിവരങ്ങള്‍ നല്കിയ ശേഷം വാക്സിന് സര്‍ട്ടിഫിക്കറ്റിനായി ലിങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ഇത്തരത്തിലുള്ള ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മൊബൈല്‍ ഫോണിലെ അക്കൗണ്ട് വിവരങ്ങളും മറ്റും ഹാക്ക് ചെയ്യപെടാന്‍ ഇത് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. വാക്സിനെടുത്തവരുടെ വിവരങ്ങളും മറ്റും ആവശ്യപ്പെടാറില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിന് സര്‍ട്ടിഫിക്കറ്റ് അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന്റെ പേരില്‍ ചിലര്‍ക്ക് നേരത്തെ വ്യാജഫോണ്‍ കോളുകളും ലഭിച്ചിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : booster dose distribution begins in kuwait
Malayalam News from malayalam.samayam.com, TIL Network