Jibin George | Samayam Malayalam | Updated: Oct 5, 2021, 9:36 AM
ലഖിംപൂർ സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെ കേസെടുത്തു. കർഷകർക്കിടെയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
അജയ് മിശ്ര. Photo: ANI
ഹൈലൈറ്റ്:
- ലഖിംപൂർ സംഘർഷത്തിൽ നടപടി.
- കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെ കേസ്.
- കർഷകർക്കിടെയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്.
സച്ചിനും അനിൽ അംബാനിയും കുടുങ്ങുമോ? ‘പാൻഡോറ പേപ്പർ’ അന്വേഷിക്കുമെന്ന് കേന്ദ്രം
അജയ് മിശ്രയുടെ മകൻ ആശിഷിനെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു. ആശിഷ് കുമാർ മിശ്ര ഉൾപ്പടെ 14 പേർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. ലഖിംപൂർ സംഘർഷത്തിൽ ഇതുവരെ 9 പേരാണ് മരിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേർ അറസ്റ്റിലായെന്ന് പോലീസ്. ചില ആളുകൾ പ്രശ്നം ഉണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് മീററ്റ് ജില്ലാ പോലീസ് മേധാവി വിനീത് ഭട്നഗർ വ്യക്തമാക്കി. പ്രശ്നം ഉണ്ടാക്കാൻ നീക്കം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് ലഖിംപൂർ ഖേരിയിൽ നാല് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് കർഷക സംഘടനകൾ ഉന്നയിക്കുന്നത്. അതിനിടെ ലഖിം പൂരിൽ കർഷകർക്കിടെയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. കൊടിയുമായി നടന്നു നീങ്ങുന്ന കർഷകർക്കിടയിലേക്ക് ഒരു ജീപ്പ് ഇടിച്ച് കയറ്റുന്ന ദൃശ്യമാണ് പുറത്തുവന്നത്. പ്രതിഷേധിക്ക്കുന്ന കർഷകർക്കിടെയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റുന്ന ദൃശ്യം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. “ലഖിം പൂർ ഖേരിയിൽ നിന്നുള്ള അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾ. മോദി സർക്കാരിൻ്റെ മൗനം ഈ കുറ്റത്തിലൂടെ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നു” – എന്നും ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ് ട്വിറ്ററിലൂടെ പറഞ്ഞു.
ജയ് ശ്രീറാം വിളികളുമായി ആക്രമണം; ക്രിസ്ത്യൻ പ്രാർഥനാലയം തല്ലിത്തകർത്തു; പ്രതികരിച്ച് ബിജെപി
കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയ ജീപ്പിൽ ഇടിച്ച് തലപ്പാവ് ധരിച്ച കർഷകൻ ഒരു കർഷകൻ വാഹനത്തിൻ്റെ ബോണറ്റിൻ്റെ മുകളിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ജീപ്പ് ഇടിച്ച് കയറിയതോടെ മറ്റ് കർഷകർ ഭയന്ന് ഇരുവശങ്ങളിലേക്കും ഓടിമാറുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ ആറോളം പേര് വാഹനമിടിച്ചു നിലത്തുവീണു. കര്‍ഷകരെ ഇടിച്ചിട്ട ജീപ്പ് നിര്‍ത്താതെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു കറുത്ത എസ്യുവി പിന്നാലെ വരുന്നതും കാണാം.
കടയ്ക്കലിൽ 8 വയസുകാരിയെ പീഡിപ്പിച്ചു, അറുപത് കാരൻ അറസ്റ്റിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : fir registered against union minister ajay mishra and lakhimpur kheri violence latest news
Malayalam News from malayalam.samayam.com, TIL Network