Curated by Samayam Desk | Lipi | Updated: Oct 4, 2021, 11:59 AM
കക്ഷത്തിലെ ഇരുണ്ട നിറം ഒന്ന് കൊണ്ട് മാത്രം സ്ലീവെലെസ്സ് വസ്ത്രങ്ങൾ ധരിക്കാൻ പറ്റാത്ത എത്രയോ സ്ത്രീകളുണ്ട്. ഈ നിറവ്യത്യാസത്തിന് പരിഹാരം കാണാൻ പലപ്പോഴും വിപണിയിൽ കിട്ടുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറാണ് പതിവ്.
സ്ക്രബ്
> 3-4 ടീസ്പൂൺ വെളിച്ചെണ്ണ
> 1 ടീസ്പൂൺ ടൂത്ത് പേസ്റ്റ്
> 1 ടീസ്പൂൺ ബേക്കിംഗ് സോഡ
> ഒരു പാത്രത്തിൽ 3-4 ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുക്കുക.
> പാത്രത്തിൽ ടൂത്ത് പേസ്റ്റും ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യാം.
> നിങ്ങളുടെ കക്ഷത്തിലെ ഭാഗത്ത് ഈ മാസ്ക് പ്രയോഗിക്കുക.
> പായ്ക്ക് 10-15 മിനിറ്റ് സൂക്ഷച്ച് ഉണങ്ങാൻ വിടുക.
> ഒന്നുകിൽ ഇത് വെള്ളം ഉപയോഗിച്ച് കഴുകുക അല്ലെങ്കിൽ വൃത്തിയുള്ള തൂവാല കൊണ്ട് തുടച്ച് നീക്കം ചെയ്യുക.
ബേക്കിംഗ് സോഡ ഒരു അവിശ്വസനീയമായ എക്സ്ഫോളിയേറ്ററാണ്. ഇത് ചർമ്മസുഷിരങ്ങളെ അടച്ചുകൊണ്ട് കക്ഷത്തിൻ്റെ ഭാഗത്തെ ചർമ്മം തിളങ്ങാൻ സഹായം ചെയ്യുന്നു.
കടലപ്പൊടി
> കാൽ കപ്പ് കടലമാവ്
> 1 ടീസ്പൂൺ അരിമാവ്
> 1 ടീസ്പൂൺ മഞ്ഞൾ പൊടി
> 1 ടീസ്പൂൺ തേൻ
> 1 ½ ടീസ്പൂൺ പാൽ
ഒരു ചെറിയ പാത്രത്തിൽ, നിങ്ങളുടെ എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. നിങ്ങളുടെ കക്ഷത്തിലെ ഭാഗത്ത് ഈ മാസ്ക് പ്രയോഗിക്കുക. ഇത് 10-15 മിനിറ്റ് നൽകി ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകുക. കടലമാവ് ചർമത്തിലെ നിർജീവ കോശങ്ങളെ മായ്ച്ചു കളയുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചുവന്ന പരിപ്പ് മാസ്ക്
> ചുവന്ന പരിപ്പ് പേസ്റ്റ്
> നാരങ്ങ
> ½ കപ്പ് പാൽ
ഒരു മിക്സറിൽ ചുവന്ന പരിപ്പ് ചേർത്ത് ഇത് നന്നായി പേസ്റ്റ് രൂപത്തിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് അര കപ്പ് പാൽ ഒഴിക്കുക. ഇത് നന്നായി ചേർത്തിളക്കി മിക്സ് ചെയ്ത ശേഷം കക്ഷത്തിൻറെ ഭാഗത്ത് പ്രയോഗിക്കുക. മാസ്ക് 10-15 മിനിറ്റ് അവിടെ സൂക്ഷിക്കണം. തുടർന്ന് തണുത്തതോ ചെറുചൂടുള്ളതോ ആയ വെള്ളത്തിൽ കഴുകിക്കളയുക. ചുവന്ന പയർ എന്നറിയപ്പെടുന്ന മസൂർ ദാൽ ഒരു മികച്ച ബ്ലീച്ചിംഗ് ഏജന്റാണ്. ഇത് ചർമ്മത്തിന് വേഗത്തിൽ തിളക്കം പകരും.
Also read: സൗന്ദര്യ സംരക്ഷണം ഇനി പഴത്തൊലി കൊണ്ട്
കറ്റാർ വാഴ
ചർമ്മത്തിന് വളരെയധികം സൗന്ദര്യ ഗുണങ്ങൾ നൽകാൻ കറ്റാർ വാഴയ്ക്ക് കഴിയും. ചർമ്മത്തിലെ നിറവ്യത്യാസം ഭേദപ്പെടുത്താനും കറ്റാർ വാഴ ജെൽ ഉപയോഗിക്കാം. നിങ്ങളുടെ കക്ഷത്തിലെ കറുപ്പ് അകറ്റാനായി കറ്റാർ വാഴ ഇലകളിൽ നിന്ന് വേർതിരിച്ചെടുത്ത ജെൽ പുരട്ടുക. ഇത് 5-10 മിനിറ്റ് സൂക്ഷിക്കുക. കറ്റാർവാഴ ജെൽ ദിവസവും പുരട്ടിയാൽ വളരെ പെട്ടെന്ന് ഇത് മാറിക്കിട്ടും. നിങ്ങളുടെ കക്ഷങ്ങൾ കൂടുതൽ സിൽക്കിയും മിനുസമാർന്നതുമായി അനുഭവപ്പെടും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : natural ways to get rid of dark underarms at home
Malayalam News from malayalam.samayam.com, TIL Network