Ken Sunny | Samayam Malayalam | Updated: Oct 5, 2021, 7:42 PM
ബലൂൺ ബ്രെഡ്, സാധാരണ ബ്രെഡിനുള്ള മികച്ച ബദൽ എന്നാണ് റോട്ടിയെ കുക്കിസ്റ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. റോട്ടിയെ പേരുമാറ്റി അവതരിപ്പിച്ചാൽ ഇന്ത്യക്കാർ സഹിക്കുമോ? പൊങ്കാല കിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
Balloon Bread. PC: Instagram/ cookistwow
ഹൈലൈറ്റ്:
- മാവ്, ചൂടുവെള്ളം, ചൂട് പാൽ, എണ്ണ, ഉണങ്ങിയ യീസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക” എന്നാണ് വിവരണം.
- “ഇനി അവർ ഇതിനെ പേറ്റന്റ് ചെയ്യും. അതോടെ റൊട്ടിയുടെ കഥ കഴിയും” എന്നാണ് ഒരു ട്വിറ്റെർ ഉപഭോക്താവിന്റെ കമന്റ്.
- “ഇതിനെ റൊട്ടി എന്ന് വിളിക്കുന്നു. ഇത് കുറഞ്ഞത് 1000 വർഷമായി ഇന്ത്യയിലുണ്ട്” ഒരു ട്വിറ്റർ ഉപഭോക്താവിന്റെ കമന്റ്.
“ബലൂൺ ബ്രെഡ്: സാധാരണ ബ്രെഡിനുള്ള മികച്ച ബദൽ” എന്നാണ് റോട്ടിയെ കുക്കിസ്റ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. ബലൂൺ ബ്രെഡ് ഉണ്ടാക്കുന്ന പ്രക്രിയ വിവരിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ്. “മാവ്, ചൂടുവെള്ളം, ചൂട് പാൽ, എണ്ണ, ഉണങ്ങിയ യീസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക” എന്നാണ് വിവരണം. ഓരോ ചേരുവയുടെയും അളവും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
പാർലെ-ജി ബിസ്കറ്റ് കഴിക്കണം അല്ലെങ്കിൽ അനിഷ്ട സംഭവങ്ങൾ, പിന്നീടുണ്ടായത്
ഈ പോസ്റ്റ് കണ്ട മോച മോച്ചി എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവ് സംഭവം മൈക്രോബ്ലോഗ്ഗിങ് സൈറ്റിൽ പോസ്റ്റ് ചെയ്തു. “ക്ഷമിക്കണം, ഇതെന്താണ്?” എന്ന കുറിപ്പോടെയാണ് ബലൂൺ ബ്രെഡായി മാറിയ റോട്ടിയെപ്പറ്റിയുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. മണിക്കൂർകൾക്കകം വീഡിയോ വൈറലായി.
കബാബിനോടുള്ള കൊതി കുടുക്കി! പിടിയിലായത് ഐസിസ് ഭീകരൻ
പ്രതീക്ഷിച്ചതുപോലെ തന്നെ വീഡിയോ കണ്ട ഇന്ത്യക്കാർക്ക് ബലൂൺ ബ്രെഡ് തീരെ പിടിച്ചില്ല. “ഇനി അവർ ഇതിനെ പേറ്റന്റ് ചെയ്യും. അതോടെ റൊട്ടിയുടെ കഥ കഴിയും” എന്നാണ് ഒരു ട്വിറ്റെർ ഉപഭോക്താവിന്റെ കമന്റ്. “നിങ്ങൾ എങ്ങനെയൊക്കെ കോപ്പിടിച്ചാലും ഇത് ഞങ്ങളുടെ റൊട്ടിയാണ്” മറ്റൊരാളുടെ കമന്റ്. മറ്റൊരാൾ ചോറിന്റെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം “അധികം താമസമില്ലാതെ ഇതിനെ അവർ മഞ്ഞ് ധാന്യം എന്ന് പറയും” എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. “ഇതിനെ റൊട്ടി എന്ന് വിളിക്കുന്നു. ഇത് കുറഞ്ഞത് 1000 വർഷമായി ഇന്ത്യയിലുണ്ട്” ഒരു ട്വിറ്റർ ഉപഭോക്താവിന്റെ കമന്റ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : italian food channel shows roti as balloon bread, gets flak from indians
Malayalam News from malayalam.samayam.com, TIL Network