പ്രിയങ്കയെ വിട്ടയച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിലേക്ക് മാർച്ച് നടത്തുമെന്ന് മുൻ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു മുന്നറിയിപ്പ് നൽകി. കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്യണമെന്നാണ് സിദ്ദുവിന്റെ ആവശ്യം.
രാഹുൽ ഗാന്ധി
ഹൈലൈറ്റ്:
- കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറുകൾക്ക് ശേഷമാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
- പ്രിയങ്കയെ വിട്ടയയ്ക്കണമെന്ന് സിദ്ദു
- നാളെ പഞ്ചാബിൽ നിന്നും യുപിയിലേക്ക് മാർച്ച് നടത്തുമെന്ന് മുന്നറിയിപ്പ്
Also Read: സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾക്ക് നിയന്ത്രണം;ബിജെപിയിൽ അച്ചടം ഉറപ്പാക്കും: കെ സുരേന്ദ്രൻ
പ്രിയങ്കയെ വിട്ടയച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിലേക്ക് മാർച്ച് നടത്തുമെന്ന് മുൻ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു മുന്നറിയിപ്പ് നൽകി. കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്തില്ലെങ്കിൽ നാളെ പഞ്ചാബിൽ നിന്നും യുപിയിലേക്ക് മാർച്ച് നടത്തുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.
അതേസമയം ലഖിംപൂർഖേരി സംഭവത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ പ്രിയങ്കാ ഗാന്ധിയെ അഭിഭാഷകരെ കാണാൻ പോലും അനുവദിച്ചിട്ടില്ലെന്നാണ് ആരോപണം. കസ്റ്റഡിയിലെടുത്തിട്ട് 38 മണിക്കൂർ കഴിഞ്ഞിട്ടും തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാൻ ഉത്തർപ്രദേശ് പോലീസ് തയ്യാറായിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. തനിക്ക് ഉത്തരവുകളോ കേസ് സംബന്ധിച്ച രേഖകളോ ലഭിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
” പതിനൊന്ന് ആളുകളുടെ പേരിനോടൊപ്പം എന്റെ പേരുമുള്ള ഒരു കടലാസിന്റെ ഭാഗം സമൂഹമാധ്യമങ്ങൾ വഴിയാണ് ഞാൻ കണ്ടത്. പതിനൊന്നു പേരിൽ എട്ടു പേർ എന്നെ അറസ്റ്റ് ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഒക്ടോബർ നാലിന് വൈകിട്ട് എനിക്ക് വസ്ത്രം കൊണ്ടുവന്നു തന്ന രണ്ട് ആളുകളുടെ പേരും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.” പ്രിയങ്ക വ്യക്തമാക്കി.
Also Read: കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; പുതിയ പദവിയിൽ കൃഷ്ണകുമാർ, അഴിച്ചുപണികൾ ഇങ്ങനെ
തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയോ അഭിഭാഷകനെ കാണാൻ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. കർഷകർ കൊല്ലപ്പെട്ട ലഖിംപൂർഖേരിയിലേക്ക് പോകവെ തിങ്കളാഴ്ചയാണ് പ്രിയങ്കാ ഗാന്ധിയെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാന നില തകർത്തുവെന്ന് ആരോപിച്ചാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്. സീതാപൂരിൽ പ്രിയങ്കയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് യുപി പോലീസ് പറഞ്ഞു.
ആരുമില്ലേ ഇവരുടെ ദുരിതം കാണാൻ… വഴിയും വെള്ളവുമില്ലാതെ കുടുംബങ്ങൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : rahul gandhi to visit families of farmers killed in up lakhimpur tomorrow
Malayalam News from malayalam.samayam.com, TIL Network