Gokul Murali | Samayam Malayalam | Updated: Oct 6, 2021, 7:37 AM
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവ്, മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ യേശുദാസനുണ്ടായിരുന്നു.
യേശുദാസൻ
ഹൈലൈറ്റ്:
- കൊവിഡ് മുക്തനായിരുന്നു
- കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവ്
- മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്
കൊവിഡ് രോഗബാധയേ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിസലായിരുന്നു. അദ്ദേഹത്തിന് ഒരാഴ്ച മുൻപ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്തിരുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആറുപതിറ്റാണ്ടായി രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് അതികായനായിരുന്നു യേശുദാസൻ. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവ്, മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ യേശുദാസനുണ്ടായിരുന്നു.
ജനയുഗം, മലയാള മനോരമ എന്നിങ്ങനെ നിരവധി മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കേരള കാര്‍ട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ യേശുദാസന് അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂണാണ്. വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചതും യേശുദാസനാണ്.
1938 ജൂൺ 12ന് മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് അദ്ദേഹം ജനിച്ചത്. ക്ലാസ് മുറിയിലെ മണ്ണിൽ നിന്നു തന്നെ വരയ്ക്കാൻ തുടങ്ങിയ യേശുദാസൻ ബി എസ് സി ബിരുദത്തിനു ശേഷമാണ് കാർട്ടൂൺ രംഗത്തേക്ക് സജീവമായി എത്തുന്നത്.
1963 ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡൽഹിയിലെ ശങ്കേഴ്സ് വീക്ക്ലിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച ‘ദാസ്’ കേരളത്തിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ ‘ബാലയുഗം’ എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, 9-പുരാണകിലാ റോഡ് എന്നിവയാണ് പ്രധാന കൃതികള്‍.
കാര്‍ട്ടൂണുകള്‍ക്ക് പുറമെ, ചില ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും യേശുദാസന് സാധിച്ചിട്ടുണ്ട്. 1984ൽ കെ.ജി. ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണവും, 1992ൽ എ ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ എന്ന ചിത്രത്തിന് തിരക്കഥയും, എഴുതിയത് കാർട്ടൂണിസ്റ്റ് യേശുദാസനാണ്.
മേഴ്സിയാണ് ഭാര്യ സാനു വൈ ദാസ്, സേതു വൈ ദാസ്, സുകുദാസ് എന്നിവരാണ് മക്കള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : cartoonist yesudasan passed away malayalam
Malayalam News from malayalam.samayam.com, TIL Network