48 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ്
ഇത്തരത്തില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍, സൗദിയിലേക്ക് പ്രവേശിച്ച് 48 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ലഭിക്കുന്നതോടെ ഹോം ക്വാറന്റൈന് അവസാനിപ്പിക്കാം. എന്നാല്‍ എട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഈ ടെസ്റ്റ് നിബന്ധനിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരും 48 മണിക്കൂര്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കി. ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഇത് പരിശോധിക്കുന്നതിനായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തീരെ വാക്സിന് എടുക്കാത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്
നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനെക്ക, മോഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരമുള്ളത്. ജോണ്സണ് ആന്റ് ജോണ്‍സണിന്റെ ഒരു ഡോസും മറ്റുള്ളവയുടെ രണ്ട് ഡോസുമാണ് എടുക്കേണ്ടത്. എന്നാല്‍ ഒരു ഡോസ് വാക്സിന് പോലും സ്വീകരിക്കാതെ സൗദിയില്‍ എത്തുന്നവര്‍ അഞ്ച് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇവര്‍ രാജ്യത്തെത്തി 24 മണിക്കൂറിനിടയിലും ക്വാറന്റൈന്റെ അഞ്ചാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം. തവക്കല്‍നാ ആപ്പില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സമയത്ത് തന്നെ ടെസ്റ്റ് നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ ടെസ്റ്റില്‍ നെഗറ്റീവാകുന്നതോടെ ക്വാറന്റൈന് അവസാനിപ്പിക്കാം.
Web Title : 48 hour home quarantine must for those not completed saudi approved vaccines
Malayalam News from malayalam.samayam.com, TIL Network