കോഴിക്കോട്: പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഭക്ഷ്യധാന്യങ്ങളിലും എണ്ണയിലും മറ്റും പോഷകാംശങ്ങള്‍ ചേര്‍ത്ത് പൊതു വിതരണ ശൃംഖലവഴി വിതരണം ചെയ്യാനൂള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് ആശങ്കയുയരുന്നു. പോഷക സമ്പുഷ്ടീകരണം(ഫോര്ട്ടിഫിക്കേഷന്) ഗുണത്തേക്കാളേറേ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദരിദ്ര ജനവിഭാഗങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാണ് പോഷക സമ്പുഷ്ടീകരണം നടത്തിയ അരി,എണ്ണ, പാല് തുടങ്ങിയവ ലഭ്യമാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് 15 ജില്ലകളില്‍ ഇത്തരത്തിലുള്ള അരി തയ്യാറാക്കുന്നതില്‍ കേരളത്തി നിന്ന് എറണാകുളത്തെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലുവയിലെ മില്ലില്‍ അരി തയ്യാറാക്കി ഗുണനിലവാര പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന്് സിവില്‍ സപ്ലൈസ് കോര്പറേഷന് അധികൃതര്‍ വ്യക്തമാക്കി. 2024 ഓടെ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചത്. പൊതുവിതരണ സംവിധാനം, സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി, അങ്കണവാടികള്‍ എന്നിവയില്‍ ഇത്തരത്തിലുള്ള അരി ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
വിളര്‍ച്ച, വളര്‍ച്ചക്കുറവ്, വിറ്റാമിന്‍കുറവുമൂലമൂണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമെന്ന നിലയിലാണ് മൂല്യവര്‍ധന വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്നത്.
കൃത്രിമമായി രാസവസ്തുക്കളുപയോഗിച്ച് സമ്പൂഷ്ടീകരിച്ച ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരുമെല്ലാം അഭിപ്രായപ്പെടുന്നു. അതുകൊണ്ടു തന്നെ തുടക്കത്തില്‍ തന്നെ ഈ പദ്ധതിക്കുനേരേ പ്രതിഷേധമുയരുന്നുണ്ട്.
കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ മേഖലയിലെ സന്നദ്ധ സംഘടനയായ ആഷ (അെൈലന്സ് ഫോര്‍ സസ്റ്റെയ്നബിള്‍ ആന്‍ഡ് ഹോളസ്റ്റിക് അഗ്രികള്‍ച്ചര്‍) ഈ പദ്ധതിയിലെ അപകടം ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് പ്രോട്ടീന്‍ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് ആറു മുതല്‍ എട്ടു ശതമാനം വരെയാണ്. ഈ സാഹചര്യത്തില്‍ വേണ്ടത്ര പ്രോട്ടീനിന്റെയും കലോറിയുടെയും അഭാവത്തില്‍ ഒന്നോ രണ്ടോ സിന്തറ്റിക് വിറ്റാമിനുകളോ ധാതുക്കളോ ഭക്ഷണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് പോഷകാഹാരക്കുറവുള്ളവരില്‍ പ്രതികൂല ഫലങ്ങളാണുണ്ടാക്കുക എന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷണത്തില്‍ വേണ്ടത്ര പോട്ടീന് ഉണ്ടെങ്കിലേ ധാതുലവണങ്ങള്‍ ശരിയായ വിധത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യൂ.
പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം നല്‍കുന്നത് കുടല് വീക്കം, പുണ്ണ് എന്നിവയ്ക്ക് കാരണമാകാം. ഹീമോഗ്ലോബിന്‍ രക്തത്തില്‍ ഉണ്ടാകണമെങ്കില്‍ ഇരുമ്പ് മാത്രം പോര. പ്രോട്ടീനുകളും മൈക്രോന്യൂട്രിയന്റുകളും ഇതിന് ആവശ്യമാണ്. വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കുക മാത്രമാണ് പോഷകാഹാരക്കുറവിന് പരിഹാരമെന്നിരിക്കേ ഇതിനായി കുറുക്കു വഴികള്‍ തേടിപ്പോകുന്നത് അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം. ഭക്ഷ്യസമ്പുഷ്ടീകരണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച ഐ.സി എം. ആര്., എയിംസ് എന്നിവയിലെ വിദഗ്ധര്‍ നടത്തിയ പഠനങ്ങളും ഇക്കാര്യം അടിവരയിടുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നൂട്രീഷ്യന്‍ റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വീണാ ശത്രൂഘ്ന, ഭക്ഷ്യ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. വന്ദന പ്രസാദ് തുടങ്ങിയവരും പോഷക സമ്പൂഷ്ടീകരണത്തിനെതിരേ രംഗത്തുണ്ട്.
ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ 38.1 ശതമാനം സ്ത്രീകളും 45.3 ശതമാനം പുരുഷന്മാരും അഞ്ചുവയസില്‍ താഴെയുള്ള 5.4 ശതമാനം കുട്ടികളും അമിതവണ്ണം ഉള്ളവരാണ്. പോഷക സമ്പുഷ്ടീകൃത ഭക്ഷണം ഇത്തരക്കാരിലും വിവരീത ഫലമുണ്ടാക്കാം. സമഗ്ര ദേശീയ പോഷകാഹാര സര്‍വ്വേ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഇന്ത്യയിലെ കുട്ടികളില്‍ വിറ്റാമിന്‍ എ യുടെ കുറവ് ഇപ്പോള്‍ പൊതു ആരോഗ്യ പ്രശ്നമല്ലെന്നതാണ്. കൂടുത വിറ്റാമിന്‍ ശരീരത്തിലെത്തുന്നത് ഹൈപ്പര്‍ വിറ്റാമിനോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പോഷക ഘടകങ്ങളുടെ കുറവ് ദേശവും ഭക്ഷണ രീതികളിലും പ്രാദേശിക വിഭവ ലഭ്യതയിലുമുള്ള വ്യതാസമനുസരിച്ച് മാറ്റമുണ്ടാകുമെന്നതിനാല്‍ എല്ലാവര്ക്കും ഒരേ തരത്തില്‍ പോഷക സമ്പുഷ്ടീകൃത ഭക്ഷണം നല്‍കുന്നത് പ്രായോഗികമല്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്
ചെറുകിട സംരംഭകര്‍ക്ക് തിരിച്ചടി
അരി, എണ്ണ മില്ലുകള്‍ ഉള്‍പ്പെടെ ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിടക്കാര്‍ക്ക് തിരിച്ചടിയാണ് കേന്ദ്രത്തിന്റെ പുതിയ ഭക്ഷ്യ പോഷക സമ്പൂഷ്ടീകരണ നയം. ഭക്ഷ്യ വിഭവങ്ങളി പോഷകാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്ന തരത്തില്‍ മില്ലുകളില്‍ മാറ്റം വരുത്താന്‍ മൂന്നു കോടിയിലേറേ രൂപ ചെലവു വരും. ചെറുകിട സംരഭകര്‍ക്ക് ഇത് സ്വപ്നം കാണാവുന്നതിലുമപ്പുറമാണ്. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍ബന്ധിതമാക്കുമ്പോള്‍ അത്തരത്തിലല്ലാത്ത ഉദ്പാദനം നിയമവിരുദ്ധമാകും. അതോടെ ഇത്തരം മില്ലുകളും പൂട്ടേണ്ടിവരും. ഭക്ഷ്യോത്പന്നങ്ങള്‍ പ്രാദേശികമായി ഉദ്പാദിപ്പിച്ച് സംസ്ക്കരിച്ച് വിപണിയിലെത്തിക്കുന്ന എത്രയോ ചെറുകിട സംരംഭങ്ങള്‍ കേരളത്തിലുണ്ട്. ഇവയ്ക്കെല്ലാം ഭീഷണിയാണ് പുതിയ നയം.
വേണ്ടത് ഭക്ഷ്യ സ്വയം ഭരണാധികാരം
ഒരോ പ്രദേശത്തെയും കാര്‍ഷികോദ്പാദനം പരമാവധി പ്രോത്സാഹിപ്പിക്കുകയും ഉത്പന്നങ്ങള്‍ ശാസ്ത്രീയമായി സംഭരിച്ചും സംസ്കരിച്ചും ജനങ്ങളിലെത്തിക്കുകയുമാണ് വേണ്ടത്. ഇതു വഴി ജനങ്ങള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് പിടിച്ചുനി ക്കാനുള്ള അവസരവും ഉറപ്പാക്കാനാകും. വിത്തിടല്‍ മുതല്‍ വിളവെടുത്ത് വില്ക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും സര്‍ക്കാറിന്റെ പിന്തുണ കര്‍ഷകര്‍ക്കു നല്‍കണം. പോഷകാഹാരക്കുറവു നികത്താന്‍ അടുക്കളത്തോട്ടവും പുരയിടത്തിലെ മറ്റു കൃഷിയും പരമാവധി പ്രോത്സാഹിപ്പിക്കണം.
– എസ് ഉഷ.
സേവ് ഔര്‍ റൈസ് കാമ്പയിന് നാഷണ കോ-ഓര്‍ഡിനേറ്റര്‍
ഭക്ഷ്യ വിഭവങ്ങളും അവയില്‍ കൂട്ടിച്ചേര്‍ക്കുന്ന ഘടകങ്ങളും
ആട്ട- ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12
അരി- ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12
ഭക്ഷ്യഎണ്ണ, പാല്- വിറ്റാമിന്‍ എ., വിറ്റാമിന്‍ ഡി
Content Highlights: Nutrient enrichment policy of food grains raises Concerns, Food, Health