Sumayya P | Lipi | Updated: Oct 6, 2021, 11:32 AM
പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചാണ് ജലീബിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയത്.
Also Read: പൂര്‍ണമായി വാക്സിനെടുക്കാതെ സൗദിയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോം ക്വാറന്റൈന് നിര്‍ബന്ധം
ഇതിന്റെ ഭാഗമായി വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ റെയിഡുകളില്‍ 107 നിയമവിരുദ്ധ താമസക്കാരെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 56 പേര് സ്വകാര്യ സ്ഥാപനങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്നവരും 34 പേര് അനധികൃതമായി വീടുകളില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുമാണ്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരാണ് 17 പേര്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയുടെ നേതൃത്വത്തിലായിരുന്നു റെയിഡ് നടപടികള്‍.
പരിശോധനാ വേളയില്‍ പ്രദേശത്തെ താമസ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയതായി അധികൃതര്‍ കണ്ടെത്തി.
കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ താല്‍ക്കാലിക താമസ സ്ഥലങ്ങള്‍ പണിതും കെട്ടിടങ്ങള്‍ അനധികൃതമായി പാര്ട്ടീഷന് ചെയ്തും ആളുകള്‍ താമസിക്കുന്നതായും പരിശോധനയില്‍ വ്യക്തമായി. വൃത്തിഹീനമായി സാഹചര്യങ്ങളില്‍ ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിക്കുന്നതായും പല സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഇല്ലെന്നും അധികൃതര്‍ കണ്ടെത്തി. പ്രദേശത്തെ ശുദ്ധീകരിക്കുന്നതിന് കൂടുതല്‍ നടപടികള്‍ വരുംദിവസങ്ങളില്‍ സ്വീകരിക്കുമെന്ന് മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബി അറിയിച്ചു.
സ്കൂൾ തുറക്കൽ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : jleeb al shuyoukh antisocial center in kuwait more than 100 people were arrested
Malayalam News from malayalam.samayam.com, TIL Network