രാവിലെ മുതൽ ജിയോയിൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Reliance Jio’s network is down for many users: ലക്നൗ: റിലയൻസ് ജിയോ നെറ്റ്വർക്കിന്റെ പ്രവർത്തനം തടസപ്പെട്ടതായി ഉപയോക്താക്കൾ. ഇതു സംബന്ധിച്ച നിരവധി പരാതികളാണ് ട്വിറ്ററിലൂടെ വരുന്നത്. രണ്ടു മണിക്കൂറിലേറെയായി ‘നോ സർവീസ്’ എന്ന് കാണിക്കുന്നു എന്നാണ് ചില ഉപയോക്താക്കൾ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
രാവിലെ മുതൽ ജിയോയിൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിയോയുടെ ബ്രോഡ്ബാൻഡ് കണക്ഷനും തകരാറിലാണെന്ന് ചിലർ പറയുന്നത്.
ആയിരക്കണക്കിന് ജിയോ ഉപയോക്താക്കൾ നിലവിൽ ചില നെറ്റ്വർക്ക് പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ഡൗൺഡെക്ടർ വെബ്സൈറ്റ് സൂചിപ്പിക്കുന്നു.ജിയോ നെറ്റ്വർക്ക് ലഭിക്കുന്നില്ലെന്ന നാലായിരത്തിലേറെ പരാതികളാണ് വന്നിരിക്കുന്നത്. 40 ശതമാനം പേർ സിഗ്നൽ ലഭിക്കുന്നില്ലെന്നും പരാതി പെട്ടിട്ടുണ്ട്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മുംബൈ, ഡൽഹി, ബാംഗ്ലൂർ, തുടങ്ങിയ നഗരങ്ങളെയാണ് നെറ്റ്വർക്ക് പ്രശ്നം ബാധിച്ചിരിക്കുന്നത് എന്നാണ് ട്വീറ്റുകളിൽ നിന്നും മനസിലാകുന്നത്.
ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ സേവനം ലോകമെമ്പാടും ആറ് മണിക്കൂറോളം തടസപ്പെട്ടതിനു പിന്നലെയാണ് ജിയോ നെറ്റ്വർക്കിന്റെ പ്രവർത്തനവും തടസപ്പെടുന്നത്.